9 Friday
May 2025
2025 May 9
1446 Dhoul-Qida 11

പ്രമാണങ്ങള്‍ സ്വീകരിക്കുന്നതിന്റെ മാനദണ്ഡം കുറ്റമറ്റതായിരിക്കണം: സി പി

കെ എന്‍ എം ബേപ്പൂര്‍ മണ്ഡലം ലീഡേഴ്‌സ് അസംബ്ലി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

 

കോഴിക്കോട്: പ്രമാണങ്ങള്‍ സ്വീകരിക്കുന്നിടത്ത് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന രീതിശാസ്ത്രം കൈവെടിഞ്ഞതാണ് പ്രസ്ഥാനരംഗത്ത് അടുത്ത കാലത്ത് ഉടലെടുത്ത അപചയങ്ങള്‍ക്കും ഭിന്നിപ്പിനും കാരണമായതെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി പറഞ്ഞു. ബേപ്പൂര്‍ മണ്ഡപം കെ എന്‍ എം നല്ലളത്ത് സംഘടിപ്പിച്ച ഏരിയാ ലീഡേഴ്‌സ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇറക്കുമതി ചെയ്യപ്പെട്ട മന്‍ഹജുകളല്ല, വിശുദ്ധ ഖുര്‍ആനും ശരിയായ ഹദീസുകളുമാണ് അടിസ്ഥാന പ്രമാണം എന്ന നിലപാട് അഭംഗുരം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ഹനീഫ, അലി മദനി മൊറയൂര്‍, അബ്ദുസ്സലാം പുത്തൂര്‍, ഹംസ മൗലവി, ടി പി ഹുസൈന്‍കോയ, അഹമ്മദ് കുട്ടി ഗോളിയോര്‍, അബ്ദു മങ്ങാട് പ്രസംഗിച്ചു.
ഹ കെ എന്‍ എം ആലപ്പുഴ ജില്ലാ ലീഡേഴ്‌സ് മീറ്റ് സൗത്ത് സോണ്‍ സെ്രകട്ടറി എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് ഉഗ്രപുരം, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു.
ഹ എലത്തൂര്‍ വെസ്റ്റ് മണ്ഡലം ലീഡേഴ്‌സ് അസംബ്ലി മണല്‍ മസ്ജിദില്‍ സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍അസീസ് സ്വലാഹി, ഒ അബ്ദുല്ലതീഫ് മദനി പ്രസംഗിച്ചു.
ഹ ഇരിക്കൂര്‍ മണ്ഡലം ലീഡേഴ് അസംബ്ലിയില്‍ അബ്ദുസ്സലാം മുട്ടില്‍, സി സി ശക്കീര്‍ ഫാറൂഖി, അബ്ദുസ്സത്താര്‍ ഫാറൂഖി പ്രസംഗിച്ചു.

Back to Top