23 Monday
December 2024
2024 December 23
1446 Joumada II 21

പ്രതിഷേധങ്ങള്‍ ഫലം കാണണം – ടി കെ മൊയ്തീന്‍ മൂത്തന്നൂര്‍

ബി ജെ പി യുടെ ഹിഡന്‍ അജണ്ട നടപ്പാക്കുന്നതിന്നു വേണ്ടി അവിഹിതമായുണ്ടാക്കിയ മൃഗീയ ഭൂരി പക്ഷത്തിന്റെ ഹുങ്കില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിനും (ഇപ്പോള്‍ യു പി യില്‍ നടന്നുകൊണ്ടിരിക്കുന്നത് ഉദാഹരണം) നാടുകടത്തുന്നതിനും പാസ്സാക്കിയെടുത്ത പൗരത്വ ബേദഗതി ബില്ലിന്നെതിരെ ശക്തമായി നടന്നു കൊണ്ടിരിക്കുന്ന പ്രതി ഷേധ സമരങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാകാതിരിക്കാന്‍ എല്ലാജനാധിപത്യ മതേതര പാര്‍ട്ടികളും ഇതരസംഘടനകളും മനസ്സ് വെക്കണം ബില്ലിന്നെതിരെ നിരവധി സംഘടനകളും വ്യക്തികളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ക്ക് വിധി പറയുവാന്‍ നീണ്ട കാലയളവ് വെച്ചതിനാലും മോഡി അമിത് ഷാമാരെ അമ്പരിപ്പിച്ചു കൊണ്ടുള്ള സമരം നടക്കുന്നതിനാല്‍ സമരംത ണുപ്പിക്കാന്‍ പൊള്ളയായ വാ ഗ്ദാനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നതിനാലും പ്രത്യേകിച്ചും ജാഗരൂകരാകേണ്ടതാണ് വിജയകരമായി നടന്നു കൊണ്ടിരിക്കുന്ന സര്‍വകക്ഷി സമരത്തോട് ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയായ കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു കാണുന്നത് ഖേദ:കരമാണ്. കോണ്‍ഗ്രസ്സ് മനസ്സ് വെച്ചാല്‍ ഫാസിസ്റ്റു ദുര്‍ഭരണത്തെ അറബി ക്കടലിലേക്കു വലിച്ചെറിയാന്‍ കഴിയുമെന്നതാണ് ഝാര്‍ഖണ്ഡിലെ ബി ജെ പി യുടെ ദയനീയമായ പരാജയം വിളിച്ചോതുന്നത് ബാംഗളൂരില്‍ ലക്ഷം പേര്‍ പങ്കെടുത്തു കൊണ്ടുള്ള വിവിധസംഘടനകള്‍ നടത്തിയ പ്രധിഷേധ പ്രകടനം മാതൃകായാക്കി ബി ജെ പി യുടെ കരിനിയമം പിന്‍വലിക്കുന്നത് വരെ എല്ലാമതേതര ജനാധിപത്യ പാര്‍ട്ടികളും ഇതര സംഘടനകളും പൂര്‍വോപരി ശക്തിയോടെ പ്രതിഷേധ റാലികളും സമരങ്ങളും സംഘടിപ്പിക്കണം

Back to Top