22 Tuesday
September 2026
2026 September 22
1448 Rabie Al-Âkher 9

പ്രകൃതിവിരുദ്ധ ലൈംഗികതയെ മഹത്വവത്കരിക്കാനുള്ള നീക്കം ചെറുക്കും: എം ജി എം

എം ജി എം മലപ്പുറം ഈസ്റ്റ് ജില്ല കണ്‍വന്‍ഷന്‍ ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

എടവണ്ണ: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ലൈംഗികസ്വാതന്ത്ര്യത്തിന്റെ മറപ്പിടിച്ച് പ്രകൃതിവിരുദ്ധ ലൈംഗികതയെ മഹത്വവത്കരിക്കാനുള്ള നീക്കങ്ങളെ സ്ത്രീസമൂഹം ചെറുത്തു തോല്പിക്കണമെന്ന് എം ജി എം മലപ്പുറം ഈസ്റ്റ് ജില്ല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി ചിന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റുക്‌സാനവാഴക്കാട്, ബുശ്‌റ നജാത്തിയ, മുഹ്‌സിന പത്തനാപുരം, എം അഹമദ്ദ്കുട്ടി മദനി, അബ്ദുല്‍കരീം വല്ലാഞ്ചിറ, എന്‍ വി മറിയം, സി എം സനിയ, ഇ സബിദ, കെ വി ശറഫുന്നീസ പ്രസംഗിച്ചു.

 

Back to Top