പേര് മുസ്‌ലിമായാല്‍ – അജ്‌വദ് കോഴിക്കോട്
അടുത്തിടെ രാജ്യത്ത് നടന്ന രണ്ടു പ്രധാന സംഭവങ്ങളില്‍ പ്രതികളായത് മുസ്‌ലിം നാമധാരികളല്ല. കശ്മീരിലെ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ദേവീന്ദര്‍ സിംഗിനെയും മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വെച്ച ആദിത്യ റാവുവും. പൊലീസ് സേനയുടെ നീക്കങ്ങള്‍ മനസ്സിലാക്കുകയും തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കിയതും ദേവീന്ദര്‍ സിംഗ് ആയിരുന്നു. നിരവധി ആയുധങ്ങളും ഗ്രനേഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തെങ്കിലും തുടരന്വേഷണത്തെ സംബന്ധിച്ച് വാര്‍ത്തകളൊന്നും വന്നിട്ടില്ല. ദേവീന്ദറിന്റെ പേര് ആദ്യമായി സംശയത്തിന്റെ ചുവയോടെ ഉയര്‍ന്നു കേള്‍ക്കുന്നത് 2001-ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തോടെയാണ്. ഈ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു ഇയാളെക്കുറിച്ച് തന്റെ അഭിഭാഷകന് വിവരം നല്‍കിയിരുന്നു. എന്നാല്‍ അത് വകവെക്കാതിരുന്ന അന്വേഷണ സംഘം വലിയ വിലയാണ് ഇതിന് നല്‍കേണ്ടി വന്നത്.
ഇതെങ്ങാനും മുസ്‌ലിം പേരുള്ളവരായിരുന്നെങ്കില്‍ ഈ രാജ്യത്ത് നടക്കുമായിരുന്ന പുകിലുകള്‍ ആലോചിക്കാന്‍ കൂടി വയ്യാത്തതാണ്. ഇസ്‌ലാമിക ഭീകരതയുടെ ആഴത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചകള്‍, രാഷ്ട്രീയ മേലാളന്മാരുടെ പ്രസ്താവനകള്‍, പാകിസ്താന്‍ ആരോപണം തുടങ്ങി വന്‍ ചര്‍ച്ചയായി അത് നിലനില്‍ക്കുമായിരുന്നു. എന്നാല്‍, ഇപ്പോഴിത് സാധാരണ ഒരു മോഷണ കേസുപോലെ ഒതുങ്ങിയിരിക്കുന്നു. ഈ വാര്‍ത്തകള്‍ പ്രധാന ശ്രേണിയിലേക്ക് കൊണ്ടുവരാന്‍ പോലും ഇവിടത്തെ മാധ്യമങ്ങള്‍ മടിക്കുന്നു എന്നത് സങ്കടകരമാണ്