22 Sunday
December 2024
2024 December 22
1446 Joumada II 20

പൂളക്കുണ്ടന്‍ കുഞ്ഞുമുട്ടി

കുഴിപ്പുറം: ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കുഴിപ്പുറം ഗാന്ധിനഗര്‍ പൂളക്കുണ്ടന്‍ കുഞ്ഞുമുട്ടി നിര്യാതനായി. ശബാബിന്റെ സ്ഥിരം വായനക്കാരനായിരുന്നു. വെളിച്ചം പഠനപദ്ധതിയില്‍ സ്ഥിരമായി നൂറുമാര്‍ക്ക് കരസ്ഥമാക്കുമായിരുന്നു. ജീവിതത്തിലെ ലാളിത്യം, സാമ്പത്തിക രംഗത്തെ അച്ചടക്കം എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: മറിയം. ഭാര്യ: ജമീല തൊട്ടിയില്‍. മക്കള്‍: ജസീല, ജാസിറ, ജസീന, ആയിഷ ജലീസ, ഫാത്തിമ ജന്നത്ത്, മുഹമ്മദ് ജസീം. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
ജലീല്‍ കുഴിപ്പുറം

Back to Top