15 Wednesday
July 2026
2026 July 15
1448 Mouharrem 29

പുതുസമൂഹത്തെ സൃഷ്ടിക്കാന്‍ യുവാക്കള്‍  മുന്നിട്ടിറങ്ങണം: സോഷ്യോ-എജ്യുക്കേഷണല്‍ സമ്മിറ്റ്

ഫോക്കസ് ഇന്ത്യ കൊല്‍ക്കത്ത മര്‍ത്ത്യാബ്രൂസില്‍ സംഘടിപ്പിച്ച സോഷ്യോ-എജ്യുക്കേഷണല്‍ സമ്മിറ്റ്  പ്രൊഫ. യു പി യഹ്‌യാ ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു
കൊല്‍ക്കത്ത : നവോത്ഥാന മൂമ്യങ്ങളിലൂന്നിയുള്ള പാഠ്യപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയെങ്കിലേ സാമൂഹിക പരിവര്‍ത്തനം സാധ്യമാവൂവെന്നും ഹൃദയ വിശുദ്ധിയും ആത്മാര്‍ത്ഥതയുമാണ് നവോത്ഥാന മുന്നേറ്റത്തിന്് ആധാരമെന്നും അത്തരത്തിലുള്ള സമൂഹത്തെ സൃഷ്ടക്കുകയാണ് ഫോക്കസ് ഇന്ത്യയുടെ പ്രവര്‍ത്തനമെന്നും പ്രൊഫ. യു പി യഹ്‌യാ ഖാന്‍ അഭിപ്രായപ്പെട്ടു. ഫോക്കസ് ഇന്ത്യ കൊല്‍ക്കത്ത മര്‍ത്ത്യാബ്രൂസില്‍ സംഘടിപ്പിച്ച സോഷ്യോ- എജ്യുക്കേഷണല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹങ്ങളില്‍ സൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയും മേഖലകള്‍ വികസിപ്പിക്കുകയാണ് നവോത്ഥാന മുന്നേറ്റത്തിന് അടിസ്ഥാനപരമായി നിര്‍വ്വഹിക്കേണ്ടത്. ജാതിയുടെയും മതത്തിന്റെയും വര്‍ക്ഷത്തിന്റെയും മതില്‍ കെട്ടുകളുമായി സങ്കുചിത കാഴ്ചപ്പാടുകളോടെ കഴിയുന്നവര്‍ക്ക് കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ സാധ്യമാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോക്കസ് ഇന്ത്യ ഓര്‍ഗനൈസിംങ്ങ് ചെയര്‍മാന്‍ ഡോ.ജാബിര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഷൈഖ് ഇജാസ്, ഡോ. ലബീദ് അരീക്കോട്, ഫുആദ് ഫലക്ക്, എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
Back to Top