23 Monday
December 2024
2024 December 23
1446 Joumada II 21

പുതിയ കുതിപ്പിനൊരുങ്ങി സുഡാന്‍

മൂന്ന് പതിറ്റാണ്ടായി രാജ്യത്ത് തുടര്‍ന്ന് വന്ന ഏകാധിപത്യേത്തേയും അതിനെ തുടര്‍ന്ന് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ച സൈനിക നേതൃത്വത്തേയും ചെറുത്ത് തോല്പിച്ച് പുതുതായി അധികാരമേറ്റ സംയുക്ത സര്‍ക്കാര്‍ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന നിലയിലുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആദ്യപടിയായി സുഡാനില്‍ വിദേശ നിക്ഷേപം കൊണ്ട് വരാനുള്ള പദ്ധതികളിലാണ് സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്. അതിന്റെ ഭാഗമായി സുഡാനെതിരേ നിലനില്‍ക്കുന്ന ഭീകരതാ പട്ടം ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. യു എസിന്റെ ഭീകരതാ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യമാണ് സുഡാന്‍. സുഡാന്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഈ പട്ടികയില്‍ നിന്ന് സുഡാനെ പുറത്ത് കൊണ്ട് വരാനാണ് തങ്ങള്‍ ആദ്യം ശ്രമിക്കുകയെന്ന് പുതിയ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് അഭിപ്രായപ്പെട്ടു.
അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സിയാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭീകരതാ പട്ടികയില്‍ നിന്ന് പുറത്ത് വരുന്നതൊടെ സുഡാന്റെ മുന്നിലുള്ള വികസനത്തിന്റെ പൂട്ട് തുറന്ന് കിട്ടുമെന്നും ലോകത്തെ വന്‍ ശക്തികള്‍ക്ക് രാജ്യത്തിനുള്ളില്‍ നിക്ഷേപ സാധ്യതകളുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഹംദോക്ക് പറഞ്ഞു. അതുവഴി സുഡാനെ സഹായിക്കാന്‍ സന്നദ്ധതയുള്ള രാജ്യങ്ങളുടെ സഹായങ്ങള്‍ സ്വീകരിക്കുവാനും ഐ എം എഫ്, ലോക ബാങ്ക് തുടങ്ങിയവയുടെ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുവാനും സുഡാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Back to Top