7 Saturday
March 2026
2026 March 7
1447 Ramadân 18

പി വി സി ഫ്‌ളക്‌സ് നിരോധനം: സമൂഹം പിന്തുണക്കണം- കെ എന്‍ എം

കോഴിക്കോട്: പി വി സി ഫ്‌ളക്‌സുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എല്ലാവരും പിന്തുണക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഫ്‌ളക്‌സുകളുടെ ക്രമാതീതമായ ഉപയോഗം വലിയ ഭീഷണിയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. എല്ലാ മേഖലകളിലും പ്രകൃതി സൗഹൃദ സമീപനം നടപ്പില്‍ വരുത്താന്‍ സമൂഹം ബാധ്യസ്ഥരാണ്. ഗ്രീന്‍ പ്രോട്ടോകോള്‍ എല്ലാ സ്ഥാപനങ്ങളിലും ഉറപ്പുവരുത്താന്‍ മോണിട്ടറിംഗ് വേണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് മടവൂര്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, ടി പി ഹുസൈന്‍കോയ, റഫീഖ് നല്ലളം, സഫൂറ സിറ്റി, സി ഫാത്തിമ ഹിബ, അന്‍ഷിദ് നരിക്കുനി, ശുക്കൂര്‍ കോണിക്കല്‍, മറിയക്കുട്ടി സുല്ലമിയ്യ, പി അബ്ദുറഹിമാന്‍ സുല്ലമി, അക്ബര്‍ കാരപറമ്പ്, എന്‍ ടി അബ്ദുറഹിമാന്‍, പി സി അബ്ദുറഹിമാന്‍, മുഹമ്മദലി കൊളത്തറ, കുഞ്ഞിക്കോയ മാങ്കാവ്, ഫൈസല്‍ ഇയ്യക്കാട് പ്രസംഗിച്ചു.

Back to Top