പി വി അബ്ദുറഷീദ്
കോഴിക്കോട്: തിരുവണ്ണൂര്‍ സ്വദേശിയും ദുബായ് ഇസ്‌ലാഹീ സെന്റര്‍ വൈ.പ്രസിഡന്റുമായ പി വി അബ്ദുറഷീദ് ദുബായില്‍ വെച്ച് മരണപ്പെട്ടു. 29 വര്‍ഷമായി ദുബായില്‍ ജോലിചെയ്തു വരികയായിരുന്നു. ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തനരംഗത്തെ സജീവ സഹകാരിയായിരുന്നു. നടുവട്ടം മുജാഹിദ് പള്ളി ട്രസ്റ്റ് മെമ്പറും ഹെല്‍പിംഗ് ഹാന്‍ഡ്‌സ് സഹകാരിയുമായിരുന്നു. ഭാര്യ: കളത്തിങ്കല്‍ അസ്മാബി. മക്കള്‍: ബസ്സാം, നാഫില, ഫറ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
മുജീബ്‌റഹ്‌മാന്‍ പാലക്കല്‍