പി കെ ആലി
പാലത്ത്: പ്രദേശത്തെ ഇസ്‌ലാഹി ചലനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ഇസ്‌ലാഹീ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത പറയരുകുന്നത്ത് പി കെ ആലി നിര്യാതനായി. പാലത്ത് ഹിമായത്തുദ്ദീന്‍ സംഘം സെക്രട്ടറി, പാലത്ത് ജുമുഅത്ത് പള്ളി സെക്രട്ടറി, നവീന വായനശാലാ പ്രസിഡന്റ്, എം എസ് എം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സേവനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച പോസ്റ്റ്മാനുള്ള തപാല്‍വകുപ്പ് പുരസ്‌ക്കാരം വാങ്ങിക്കൊണ്ടാണ് അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിച്ചത്. ഭാര്യ: സൈനബ കുട്ടമ്പൂര്‍, മക്കള്‍: പി കെ നജീബ്, പി കെ സലീം, പി കെ യൂനൂസ്, പി കെ ഇല്‍യാസ്, പി കെ സീനത്ത്. പരേതന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
ഇബ്‌റാഹീം പാലത്ത്