7 Saturday
March 2026
2026 March 7
1447 Ramadân 18

പി എസ് സി പരീക്ഷാ പരിശീലനം

പറവൂര്‍ മണ്ഡലത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം കെ എന്‍ എം ജില്ലാ ജോ.സെക്രട്ടറി അബ്ദുസ്സമദ് മദനി സമ്മാനിക്കുന്നു.
എറണാകുളം: ഐ എസ് എം ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള എഡ്യൂ വിംഗിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പി എസ് സി പരീക്ഷയുടെ മാതൃകാ ഒ എം ആര്‍ പരീക്ഷ എറണാകുളം, ആലുവ, പറവൂര്‍, മുവാറ്റുപുഴ എന്നിവിടങ്ങളില്‍ നടത്തി. ഓരോ കേന്ദ്രങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് മൊമന്റോയും പരീക്ഷാ കിറ്റും സമ്മാനിച്ചു. കണ്‍വീനര്‍ സാബിക് മാഞ്ഞാലി, സിജാദ് കൊച്ചി, ഹമീദ്ഖാന്‍ കൊച്ചി, ഫജര്‍ കൊച്ചി, അബ്ദുസമദ് മദനി, അബ്ദുല്ല മാഞ്ഞാലി, ഷിയാസ് സലഫി, ഹുസൈന്‍ സ്വലാഹി, ബാസില്‍ അമാന്‍, കബീര്‍ സുല്ലമി, ഷാനവാസ് മുവാറ്റുപുഴ, സല്‍മാന്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.
Back to Top