1 Friday
May 2026
2026 May 1
1447 Dhoul-Qida 14

പരിസ്ഥിതി സന്ദേശ റാലിയും  സൈക്കിള്‍ ക്ലബ്ബ് ഉദ്ഘാടനവും  

ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ പരിസ്ഥിതി കാമ്പയിന്റെ ഭാഗമായുള്ള നന്മമരം നടീല്‍ നാരായണന്‍ എമ്പ്രാന്തിരി നിര്‍വ്വഹിക്കുന്നു
മലപ്പുറം വെസ്റ്റ് ജില്ല ഐ എസ് എം
കോട്ടക്കല്‍: ‘വിണ്ണ് കുളിര്‍ക്കാന്‍, മണ്ണ് തളിര്‍ക്കാന്‍’ സന്ദേശവുമായി ഐ എസ് എം നടത്തുന്ന പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പരിസ്ഥിതി സന്ദേശ റാലിയും സൈക്കിള്‍ ക്ലബ്ബ് ഉദ്ഘാടനവും നടത്തി. സൈക്കിള്‍ ക്ലബ്ബ് ഉദ്ഘാടനം കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസര്‍ നിര്‍വ്വഹിച്ചു. ‘നന്മമരം’ നടല്‍ പി എം നാരായണന്‍ എമ്പ്രാന്തിരി നിര്‍വ്വഹിച്ചു. പി സുഹൈല്‍ സാബിര്‍, ഷാനവാസ് പറവന്നൂര്‍, ജലീല്‍ വൈരങ്കോട്, ഐ വി ജലീല്‍, റാഫി കുന്നംപുറം, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഖയ്യും കുറ്റിപ്പുറം, സി എം സി അറഫാത്ത്, മജീദ് രണ്ടത്താണി, ഡോ. റജുല്‍ ഷാനിസ് നേതൃത്വം നല്‍കി.
Back to Top