പരിശീലന ക്യാമ്പ്
ശ്രീമൂലനഗരം: ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ജീവിത നൈപുണികളെക്കുറിച്ച് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. ചൊവ്വര ചുള്ളിക്കാട്ട് മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ ഇ ജലാല്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ജാഫര്‍ പള്ളുരുത്തി നേതൃത്വം നല്‍കി. പി എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. കുട്ടി കര്‍ഷകരായ ഫാദില്‍ മുഹമ്മദ്, മുഹമ്മദ് ആരിഫ് എന്നിവരെ ആദരിച്ചു. പി എം എ ഷക്കീര്‍, എം കെ ശാക്കിര്‍, അബ്ദുല്ല അദ്‌നാന്‍, തസ്‌നി ടീച്ചര്‍ പ്രസംഗിച്ചു.