23 Monday
December 2024
2024 December 23
1446 Joumada II 21

പരിവാരത്തിന്റെ ശ്രമങ്ങളെ തിരിച്ചറിയണം – അബ്ദുന്നാസര്‍ തിരൂര്‍

ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ കാടടച്ച പ്രചാരണമാണ് പലപ്പോഴും സംഘപരിവാറും അനുബന്ധ സംവിധാനങ്ങളും നടത്തുന്നത്. അതിന്റെ അവസാന ഭാഗമാണ് പേരാമ്പ്രയിലെ പാകിസ്ഥാന്‍ കൊടി. പാകിസ്ഥാന്‍ പതാക കേരളത്തില്‍ ഉയര്‍ത്തേണ്ട ഗതികേടൊന്നും വന്നിട്ടില്ല. കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി മുസ്‌ലിം ജനത എല്ലാരംഗത്തും മുന്നിട്ടുനില്‍ക്കുന്നു എന്നത് ചിലരെ ചൊടിപ്പിക്കുന്നു. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഇത്തരം വ്യാജ ആരോപണങ്ങളുന്നയിക്കുക എന്നത് സംഘ് പരിവാര്‍ രീതിയാണ്. കശ്മീര്‍ ആസാം എന്നിവിടങ്ങളില്‍ നാമത് കണ്ടു. ഇനി കേരളമാണ്. കുറെ കാലമായി അതിനു ശ്രമിക്കുന്നു. ഇപ്പോഴും പച്ച തൊടാന്‍ കിട്ടിയിട്ടില്ല എന്നത് തന്നെയാണ് കഴിവതും വര്‍ഗീയതയും വിഭാഗീയതയും ഉണ്ടാക്കി കുളമാക്കുക എന്നതിനു പിന്നില്‍. മുസ്‌ലിംകളെ പരമാവധി പ്രകോപിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി വേണം പുതിയ പ്രവണതകള്‍ എന്ന് നാം മനസിലാക്കണം.
മുസ്‌ലിം സമൂഹം കൂടുതല്‍ ജാഗ്രത കൊണ്ടുനടക്കേണ്ട കാലമാണ്. മുസ്‌ലിം നേതൃത്വങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ വിഷയങ്ങളെ കാണണം. ഇത് കരുതിക്കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണ്. അണികളും നേതൃത്വവും തമ്മില്‍ കൂടുതല്‍ അടുത്ത ബന്ധം കാത്തു സൂക്ഷിക്ക ണം, വെള്ളം കലക്കാനുള്ള ശ്രമമാണ് അപ്പുറത്തെന്ന ബോധം നാം കളഞ്ഞു കുളിക്കരുത്. ശത്രുവിനെ സഹായിക്കാന്‍ മദീനയിലെ ജൂതര്‍ക്ക് കപടന്മാര്‍ എന്നതുപോലെ നമ്മുടെ നാട്ടിലും ശത്രുവിനെ സഹായിക്കാ ന്‍ സമുദായത്തില്‍ നിന്നുതന്നെ ആളുകളുണ്ട് എന്നത് കൂടി നാം കാണാതെ പോകരുത്.

Back to Top