പരാഗ്വേയില്‍ തുര്‍ക്കി എംബസിയൊരുക്കുന്നു
ഇസ്‌റാഈലിന്റെ തലസ്ഥാനമായി അമേരിക്ക ജറൂസലമിനെ കാണുകയും ടെല്‍അവീവില്‍ നിന്ന് എംബസി ജറൂസലമിലേക്ക് മാറ്റുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. അന്ന് അമേരിക്കക്കൊപ്പം പരാഗ്വേയടക്കമുള്ള ചെറു രാജ്യങ്ങളും ജറൂസലമിലേക്ക് തലസ്ഥാനം മാറ്റിയിരുന്നു. എന്നാല്‍, പരാഗ്വേയില്‍ ഭരണം വരികയും പുതിയ ഗവണ്‍മെന്റിന്റെ നയങ്ങളുടെ ഭാഗമായി പരാഗ്വേ തങ്ങളുടെ എംബസി ടെല്‍ അവീവിലേക്കു തന്നെ മാറ്റുകയും ചെയ്തിരിക്കുകയാണ്. അതോടു കൂടി ഇസ്‌റാഈല്‍ പരാഗ്വേയിലെ എംബസി അടച്ചാണ് മറുപടി നല്കിയത്. അതോടു കൂടിയാണ് തുര്‍ക്കി പുതിയ എംബസി പരാഗ്വേയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പരാഗ്വേയുടെ പുതിയ നിലപാടില്‍ തുര്‍ക്കി ശക്തമായ പിന്തുണ നല്കുമെന്നും വേണ്ട സഹായങ്ങള്‍ നല്കുമെന്നുമാണ് തുര്‍ക്കി പറഞ്ഞിരിക്കുന്നത്.