നമ്മുടെകുടുംബംശിഥലമാകുന്നോ മുഹമ്മദ് സി, വണ്ടൂര്‍
ഭൂരിപക്ഷം കുട്ടികളും പിതാവിന്റെയും മാതാവിന്റെയും കൂടെ സന്തോഷത്തോടുകൂടി ജീവിക്കുന്നവരാണെങ്കിലും മാതാവിനോടായിരിക്കും അമിതമായ അടുപ്പവും സ്‌നേഹവും. മക്കളുടെ രഹസ്യസൂക്ഷിപ്പുകാരും മാതാവാണ്. എന്നാലിന്ന് വാത്സല്യത്തോടുകൂടി പോറ്റിവളര്‍ത്തി പറക്കമുറ്റാവുന്ന പ്രായത്തില്‍പോലും കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാരുടെ കൂടെ ഒളിച്ചോടുകയും കുട്ടികളെ അനാഥകളാക്കുന്നതും നിത്യസംഭവങ്ങളായിക്കൊണ്ടിരിക്കുന്നു. പ്രസവിച്ച ഉടനെ പൊന്തക്കാട്ടില്‍ തള്ളു ക, വെള്ളത്തിലേക്ക് വലിച്ചെറിയുക, പ്രായപൂര്‍ത്തിയായ കുട്ടികളെ ലൈംഗികമായി രക്ഷിതാക്കള്‍ തന്നെ ഉപയോഗിക്കുകയും പലര്‍ക്കും കാഴ്ചവെക്കുകയും ചെയ്യുന്നു. മൃഗങ്ങള്‍പോലും ചെയ്യാന്‍ മറക്കുന്ന വൈകൃതങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കുക, വഴിവിട്ട ജീവിതത്തിനും ധനത്തിനോടുമുള്ള ആര്‍ത്തിയും ഏത് നീച പ്രവൃത്തിയും ചെയ്യാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നു.അതിലൊരുവളാണ് ജോളി ജോസഫ്. ആദ്യ കൊല കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടയില്‍ കൊലപാതക പരമ്പരതന്നെ നടത്താന്‍ ഒരു മനപ്രയാസവും അവള്‍ക്കുണ്ടായില്ല. ഇത്തരമൊരു അവസ്ഥയ്ക്ക് ഒത്താശ ചെയ്തുകൊടുത്തവരും ക്രൂരന്മാര്‍ തന്നെ. പല സുഹൃത്തുക്കളും ജോലിക്ക് ഉണ്ടായിരുന്നുവെങ്കിലും നല്ല ഒരു സുഹൃത്ത് അവളെ പറഞ്ഞ് മനസ്സിലാക്കി നേരായ മാര്‍ഗത്തിലേക്ക് ക്ഷണിച്ചില്ല. സുഹൃത്തുക്കള്‍ എന്ന് പറയുന്നത് തെറ്റില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നവരാണ്.ഇത്രയധികം മനുഷ്യ ജീവനുകളെ കൊല ചെയ്യാന്‍ ശ്രമിച്ചതൊന്നും ആരുടെയും കാര്യമായ നിരീക്ഷണത്തില്‍ പെട്ടില്ലല്ലോ എന്നുള്ളത് കഷ്ടം തന്നെ. ഓമന എന്ന ഡോക്ടര്‍ കാമുകനെ കശാപ്പുകാര്‍ ചെയ്യുന്നതുപോലെ മുമ്പ് സ്യൂട്ട്‌കേസിലാക്കി. സ്വന്തം ഭാര്യയെയും കുട്ടികളെ വസ്ത്രമെടുക്കാന്‍ കൊണ്ടുപോയി മടക്കത്തില്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ ചിന്തിച്ചാല്‍ മാന്യമായി ജീവിക്കാന്‍ ഈ ക്രൂരതയൊന്നും ആവശ്യമില്ല എന്നുള്ളത് ഏത് കൊച്ചുകുട്ടികള്‍ക്കുമറിയാം (ആഡംബര ജീവിതത്തിനും തോന്നിവാസത്തിനും മാത്രമാണ്).സ്‌നേഹത്തിന്റെയും മാന്യതയുടെയും നീരുറവ ചിലര്‍ക്ക് ഇല്ലെന്ന് മാത്രമല്ല, എന്തും ചെയ്യാനുള്ള കട്ടിയുള്ള മനസ്സിന്റെ ഉടമയാണ് ഇങ്ങിനെയുള്ളവര്‍. ഭയം, ലജ്ജ, മാന്യത, സത്യസന്ധത, കഷ്ടപ്പാട്, ദാരിദ്ര്യം എന്നിങ്ങനെയുള്ള പലതും കൂടിച്ചേര്‍ന്നതാണ് മനുഷ്യജീവിതം. അത് നശിച്ചാല്‍ തനി പൈശാചികമാവും മനുഷ്യജീവിതം. പലനാള്‍ ചെയ്യുന്ന കുറ്റങ്ങള്‍ ചിലത് ഒരു നാള്‍ പിടിക്കപ്പെടും. അത് അതിന്റെ രീതിയാണ്.