1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ദില്ലി കലാപം: ഭരണകൂടം ഭീകരതക്ക് തണലൊരുക്കുന്നത് അപകടം

ദമ്മാം: ദില്ലിയില്‍ കലാപം നടത്താന്‍ ഭീകരര്‍ക്ക് തണലൊരുക്കിയ ഭരണകൂട സമീപനം രാജ്യത്തെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ഫോക്കസ് ദമ്മാം ചാപ്റ്റര്‍ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സി ഒ ഒ മുജീബുറഹ്മാന്‍ പ്രമേയമവതരിപ്പിച്ചു. സി ഇ ഒ എം വി എം നൗഷാദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. ഫോക്കസ് സഊൗദി നാഷണല്‍ സി ഒ ഒ ഷബീര്‍ വെള്ളാടത്ത്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ശിയാസ് മീമ്പറ്റ പ്രസംഗിച്ചു. സോക്കര്‍ കണ്‍വീനര്‍ സുനീര്‍, അന്നഹ്ദ കണ്‍വീനര്‍ അന്‍സാര്‍ കടലുണ്ടി, അഡ്മിന്‍ അന്‍ഷാദ് കാവില്‍ പ്രസംഗിച്ചു.

Back to Top