ദമ്മാം ഇസ്ലാഹീ സെന്റര്‍ രാഷ്ട്രീയ പ്രബുദ്ധതാ സദസ്സ്
ദമ്മാം സഊദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസില്‍ മുസ്ലിംലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം ഷാഫി ചാലിയം പ്രസംഗിക്കുന്നു.
ദമ്മാം: ‘അപരനെ സൃഷ്ടിക്കുന്ന പൗരത്വബില്‍’ വിഷയത്തില്‍ ദമ്മാം സഊദി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുസ്ലിംലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം ഷാഫി ചാലിയം പ്രഭാഷണം നടത്തി. യൂസുഫ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സഊദി ഇസ്ലാഹീ സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി യൂസുഫ് കൊടിഞ്ഞി, അശ്റഫ് കക്കോവ്, നസ്റുല്ല കൊല്ലം, പി കെ ജമാല്‍, സക്കീര്‍ അഹമ്മദ്, സിദ്ദീഖ് പാണ്ടികശാല, ഫൈസല്‍ കൊടുമ, നൗഷാദ് ബേപ്പൂര്‍, നാസര്‍ ചാലിയം പ്രസംഗിച്ചു.
