24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

തൃശൂര്‍ ജില്ല ഐ എസ് എം  മെഡിക്കല്‍ എയ്ഡ് സെന്ററില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് തുടങ്ങി

കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലാ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്ററിനു കീഴില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹി സെന്ററില്‍ നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. റോഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രസിഡന്റ് നഹ്ഷര്‍ബാന്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പദ്ധതി പി പി ബഷീര്‍ വിശദീകരിച്ചു. ഡോ. ബനീഷ് ബാബു, ഹോസ്പിറ്റല്‍  ലേ സെക്രട്ടറി സെയ്ദ്, കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ വൈ.പ്രസിഡന്റ് ഇ എ അബ്ദുല്ല എന്‍ജിനിയര്‍, പി എ മുഹമ്മദ്, ഐ എസ് എം ജില്ലാ സെക്രടറി കെ എം ഹുസൈന്‍, ഇസ്‌ലാഹി സെന്റര്‍ മാനേജിങ് ട്രസ്റ്റി പി എ റഹ്മത്തലി, എം ജി എം സംസ്ഥാന സെക്രട്ടറി സല്‍മ അന്‍വാരിയ്യ, ഫൈസല്‍ മതിലകം, ആസാദ് കണ്ണെഴുത്ത് പ്രസംഗിച്ചു.
Back to Top