തീന്‍മേശയിലെ ജനാധിപത്യ യോഗങ്ങള്‍ – ഹാജര്‍ ഷരീഫ്
തീരുമാനങ്ങള്‍ എടുക്കുന്നതിലും രാഷ്ട്രീയത്തിലും എല്ലാവരും ഭാഗവാക്കാവണം. ഇതിനുള്ള പ്രാഥമിക പഠനം ആരംഭിക്കേണ്ടത് സ്വന്തം ഭവനങ്ങളില്‍ നിന്നാണ്. ഇതിനായി ലളിതവും എന്നാല്‍ ഏറെ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്നതുമായ ഒരു ആശയമാണ് ഇവിടെ പറയുന്നത്. എങ്ങിനെയാണ് തങ്ങളുടെ ഭവനങ്ങളില്‍ കാര്യങ്ങള്‍ നടക്കുന്നത് എന്നതില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അഭിപ്രായം പറയുന്നതിന് അവസരം നല്‍കണം. ഇതിനായി കുടുംബ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാം. ഇവിടെ വെച്ച് ഓരോ അംഗത്തിനും തങ്ങളുടെ അഭിപ്രായങ്ങള്‍, വാദങ്ങള്‍, എതിര്‍പ്പുകള്‍, ഒത്തു പോകല്‍ തുടങ്ങി എല്ലാ തരം ചര്‍ച്ചകള്‍ക്കും അവസരം നല്‍കണം. ഇത്തരം കുടുംബ ചര്‍ച്ചകളില്‍ വെച്ച് കുട്ടികള്‍ക്ക് ദേശീയവും, അന്തര്‍ദേശീയവുമായ കാര്യങ്ങള്‍, രാഷ്ട്രീയം തുടങ്ങിയവ പഠിപ്പിക്കണം. ഇതെല്ലാം അവരുടെ വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസിലാക്കിക്കൊടുക്കണം. ഇത്തരത്തില്‍ തങ്ങളുടെ കുടുംബത്തില്‍ നടന്നിരുന്ന കുടുംബ യോഗത്തെ കുറിച്ച് പറയാം.
20 വര്‍ഷം മുമ്പ് തന്റെ കുടുംബം ആരംഭിച്ച ഒരു സംവിധാനമാണ് വെള്ളിയാഴ്ച ജനാധിപത്യ യോഗം. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് ഏഴു മണിക്ക് എന്റെ കുടുംബം വര്‍ത്തമാന കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു ഔദ്യോഗിക യോഗം ചേരും. പ്രത്യേതിച്ച് ഏറ്റെടുക്കാന്‍ ആളൊന്നുമില്ലെങ്കിലും ഈ യോഗം വിളിച്ചു ചേര്‍ക്കുന്നത് മാതാപിതാക്കളില്‍ ആരെങ്കിലുമൊരാളായിരിക്കും. ഈ യോഗങ്ങള്‍ക്ക് രണ്ട് റോളുകളാണുള്ളത്. ഒന്ന് എല്ലാവരേയും സ്വതന്ത്രമായി തുറന്ന് സംസാരിക്കാന്‍ അനുവദിക്കും. അനാദരവുകളൊന്നും പരിഗണിക്കാതെ ഞങ്ങള്‍ കുട്ടികളെ മാതാപിതാക്കള്‍ വിമര്‍ശിക്കാന്‍ അനുവദിക്കും. രണ്ടാമതായി യോഗത്തില്‍ എന്തു പറയുന്നോ അത് യോഗത്തില്‍ മാത്രമായി ഒതുങ്ങും. യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്ന വിഷയങ്ങള്‍ ഒരോ ആഴ്ചയും വ്യത്യസ്ഥമായിരിക്കും. ഒരാഴ്ച ഏത് ഭക്ഷണം വേണം, ഞങ്ങള്‍ കുട്ടികള്‍ ഏത് സമയത്ത് ഉറങ്ങണം, എങ്ങിനെ കുടുംബ കാര്യങ്ങള്‍ മെച്ചപ്പെടുത്താം, എന്നതിനെ കുറിച്ചായിരിക്കും ചര്‍ച്ച എങ്കില്‍ അടുത്ത ആഴ്ച സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എങ്ങിനെ മക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാം എന്നതായിരിക്കും. ഒാരോ യോഗത്തിന്റെ ഒടുവിലും ഞങ്ങള്‍ തീരുമാനങ്ങളിലെത്തും. അത് അടുത്ത യോഗം വരെ നടത്താന്‍ ഞങ്ങളെ അനുവദിക്കും.
നിങ്ങള്‍ പറയുന്നു ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായി ഉയര്‍ന്നുവന്നു എന്ന്. എന്നാല്‍ ആറോ, ഏഴോ വയസായപ്പോള്‍ തന്നെ രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായ അവബോധം എനിക്ക് കിട്ടി. ഞാന്‍ ചര്‍ച്ചകളും വാദങ്ങളും നടത്തി, മറ്റുള്ളവരുമായി സമരസപ്പെടുന്നത് പഠിച്ചു, മറ്റ് രാഷ്ട്രീയക്കാരുമായി സന്ധിചേരുന്നതിനെ കുറിച്ചറിഞ്ഞു. ഇത്തരം യോഗങ്ങളെല്ലാം സമാധാനപരവും ജനാധിപത്യപരവും സാംസ്‌കാരികപരവുമായിരുന്നു. പക്ഷേ എപ്പോഴും ഇങ്ങനെയാണെന്ന് കരുതരുത്. ചിലപ്പോള്‍ വലിയ ചൂടേറിയ ചര്‍ച്ചകള്‍ക്കും ഇത് വേദിയായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു യോഗം എനിക്ക് വളരെ മോശം അനുഭവമായിട്ടുണ്ട്. അന്ന് എനിക്ക് 10 വയസാണ് പ്രായം. അത് എനിക്ക് ഭയാനകരമായ അനുഭവമായിരുന്നു. അത് ഞാന്‍ ഇവിടെ പങ്ക് വെക്കുന്നില്ല. പക്ഷേ എന്റെ സഹോദരനുമായുണ്ടായ ഒരു തര്‍ക്കത്തെ കുറിച്ച് ഞാന്‍ പറയാം. എനിക്ക് എന്റെ വാദങ്ങളില്‍ നിന്നും പിന്‍മാറാന്‍ കഴിയാത്തതിനാല്‍ ഞാന്‍ യോഗത്തില്‍ നിന്നു തന്നെ പിന്‍വാങ്ങുകയായിരുന്നു. ഔദ്യോഗികമായി തന്നെ ഇതിനായി ഞാന്‍ എന്റെ പിതാവിന് കത്ത് നല്‍കി. കാരണം ഞാന്‍ എന്റെ വാദവുമായി യോഗങ്ങളില്‍ തുടര്‍ന്നും പങ്കെടുത്താല്‍ ഈ സംവിധാനം തകരുമെന്ന തോന്നലാണ് എന്നെക്കൊണ്ട് ഇത്തരത്തില്‍ ചെയ്യിപ്പിച്ചത്. എന്റെ കുടുംബം പിന്നെയും യോഗം തുടര്‍ന്നു. പല തീരുമാനങ്ങളുമെടുത്തു. പക്ഷേ എനിക്ക് പറ്റാത്ത തീരുമാനങ്ങള്‍ പോലും ഞാന്‍ അനുസരിക്കേണ്ടി വന്നു. കാരണം ഞാന്‍ യോഗത്തിന് പങ്കെടുത്തിരുന്നില്ല. അതിനാല്‍ ഇത് ധിക്കാരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല.
കുടുംബത്തിലെ എല്ലാവരും ഭക്ഷണം കഴിച്ച പാത്രം ഒരാള്‍ കഴുകുന്നതിന് പകരം ഓരോരുത്തരും അവരവരുടെ പാത്രം കഴുകുക എന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടു വെച്ചു. ഭക്ഷണം ഉണ്ടാക്കുന്ന പാത്രം ഞാന്‍ കഴുകാമെന്നും വ്യക്തമാക്കി. ഈ നിര്‍ദേശത്തിന് എതിരായി സഹോദരന്‍മാര്‍ക്കും കാര്യമായ വാദം ഉണ്ടായിരുന്നില്ല. അങ്ങനെ കുടുംബത്തിലെ എല്ലാവരും സ്വയം ഇക്കാര്യം ശ്രദ്ധിക്കാന്‍ ആരംഭിച്ചു. വര്‍ഷങ്ങളോളം പിന്നീട് ഇതായിരുന്നു ഞങ്ങള്‍ പാലിച്ചത്.
ഞാന്‍ നിങ്ങളോട് പങ്ക് വെച്ചത് ഒരു കുടുംബ കഥയാണെങ്കിലും ഇത് ശുദ്ധരാഷ്ട്രീയമാണ്. കാരണം രാഷ്ട്രീയത്തില്‍ ഏത് തീരുമാനമെടുക്കുമ്പോഴും സാമ്പത്തിക, ലിഗ, അഭിപ്രായ, വംശീയ, വര്‍ഗപരമായ വ്യത്യസ്ഥ വിഭാഗത്തിന്റെ കാഴ്ചപ്പാടുകള്‍ സ്വീകരിക്കേണ്ടതുണ്ട്. നേരിട്ടോ അല്ലാതെയോ അവരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കണം. രാഷ്ട്രീയത്തില്‍ ഇടപെടാനോ, അഭിപ്രായം പറയാനോ ഉള്ള പ്രായം എനിക്കായില്ലെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. ചില സ്ത്രീകള്‍ പറയുന്നത് കേള്‍ക്കാം രാഷ്ട്രീയം ഒരു വൃത്തികെട്ട ലോകമാണ് അവിടേക്ക് ഇടപെടാന്‍ ഞാനില്ലെന്ന്.
നിങ്ങള്‍ ഇപ്പോഴും ശക്തയായ സ്വതന്ത്രയായ ഒരു വ്യക്തിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍കുന്നുണ്ടെങ്കില്‍ രണ്ട് വട്ടം ചിന്തിക്കുക. 40 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം ആഭ്യന്തര യുദ്ധത്തിന്റെ മധ്യത്തില്‍ നില്‍ക്കുന്ന ലിബിയയില്‍ നിന്നും വരുന്ന യുവതി എന്ന നിലക്ക് യുവജനതക്കും സ്ത്രീകള്‍ക്കും രാഷ്ട്രീയത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ അനുയോജ്യാമായ ഒരു അവസ്ഥയല്ല അവിടെ ഉള്ളത്. അവിടെ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കു പോലും സാധ്യതകള്‍ തുറന്നിടുന്നില്ല. പക്ഷേ ഇപ്പോള്‍ ഇത്തരം രാജ്യങ്ങളിലെ രാഷ്ട്രീയ തീരുമാനം ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തീരുമാനിക്കുന്നതല്ല. ഏതാനും ശക്തരായ ഭരണാധികാരികളുടേത് മാത്രമാണ്. ഇതാവട്ടെ ഏറിയ പങ്കും പുരുഷന്‍മാരാണ്. എല്ലാ തരത്തിലുള്ള രാഷ്ട്രീയ സാമൂഹിക തീരുമാനങ്ങളും കൈക്കൊള്ളുമ്പോള്‍ സ്ത്രീകള്‍ എന്ന് പറയുന്ന വിഭാഗത്തെ ഇവര്‍ പുറത്ത് നിര്‍ത്തുന്നു.
.
തയ്യാറാക്കിയത്: പി വി അഹമ്മദ് ശരീഫ്