തമസ്‌കരിക്കപ്പെടുന്ന മുസ്‌ലിം നവോത്ഥാന നായകര്‍ – ടി എം അബ്ദുല്‍കരീം തൊടുപുഴ
ദശാതാബ്ദങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം സമുദായം അന്ധകാരത്തിന്റെ കുരിരുട്ടിലായിരുന്നു. മലയാളം ആര്യനെഴുത്തും ഇംഗ്ലീഷ് നരകത്തിലെ ഭാഷയും. രോഗം വന്നാല്‍ മരുന്നില്ല. മന്ത്രവാദം മാത്രം. ഒരു വിഭാഗം മതപുരോഹിതന്മാര്‍ ധനത്തിനും കാമപൂര്‍ത്തീകരണത്തിനും പാവങ്ങളെ ചൂഷണം ചെയ്തു. സ്ത്രീകള്‍ അടുക്കളയ്ക്ക് പുറത്തിറങ്ങരുത്. വിദ്യാഭ്യാസം പാടില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് തെറ്റ്. ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടവാളെടുത്ത മഹാരഥന്മാരാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും കെ എം മൗലവിയുമൊക്കെ. പൂനൂരില്‍ പള്ളിക്കകത്ത് ഉറങ്ങിക്കിടന്നിരുന്ന അബൂബക്കറിനെ ഒരു വിഭാഗം മുസ്‌ലിം യാഥാസ്ഥിതികര്‍ ബോംബെറിഞ്ഞുകൊന്നു.
ഈ കുറഇപ്പുകാരന്‍ ഉള്‍പ്പെടെ ധാരാളം പേര്‍ കൈയ്യേറ്റത്തിനിരായിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും വാഗ്ഭടാന്ദനും വിറ്റി ഭട്ടതിരിപ്പാടും ബ്രഹ്മാനന്ദ ശിവയോഗിയും നവോത്ഥാന നായകരായി അറിയപ്പെടുമ്പോള്‍ തീവ്രവാദത്തിനും മതരാഷ്ട്ര വാദത്തിനുമെതിരായി ശക്തിയായി നിലകൊള്ളുകയും മുസ്‌ലിം സമുദായത്തിന് ഒരു ദിശാബോധം നല്‍കുകയും ചെയ്ത മേല്‍ പറഞ്ഞ പണ്ഡിതന്മാരെ തമസ്‌ക്കരിക്കുന്നതായി തോന്നുന്നു. എന്നാല്‍ ഇയ്യിടെ നടന്ന കെ എസ് കൃഷ്ണപിള്ളയുടെ രക്തസാക്ഷി ദിനത്തില്‍ വൈദ്യുതി മന്ത്രി എം എം മണി അവരെ അനുസ്മരിക്കുന്നതായും കേട്ടു