ഡോക്ടറേറ്റ് നേടി
തിരൂരങ്ങാടി: തിരൂരങ്ങാടി പി എസ് എം ഒ കോളജ് ഫിസിക്കല്‍ എജ്യൂക്കേഷന് ഡിപ്പാര്‍ട്ടുമെന്റ് തലവന്‍ പ്രൊഫ. എ സൈഫുദ്ദീന്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടി. ‘ഹെല്‍ത്ത് ആന്റ് ഫിസിക്കല്‍ ഫിറ്റ്‌നസ് സ്റ്റാറ്റസ് ഓഫ് ദ എയ്ജ്ഡ് മെന്‍ ഇന്‍ ദ മലബാര്‍ റീജിയന്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് കേരള’ എന്ന വിഷയത്തില്‍ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ എം ആന്റണിയുടെ കീഴിലായിരുന്നു ഗവേഷണം. എടവണ്ണ സ്വദേശിയായ സൈഫുദ്ദീന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു ജി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍, യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കോളേജുകളുടെ കായികാധ്യാപക സംഘടന പ്രസിഡന്റ്, മലപ്പുറം ജില്ലാ ടെന്നീസ് ട്രൈനേഴ്‌സ് ട്രൈനര്‍, ഫിഫ റഫറീസ് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍, നാഷണല്‍ ഫുട്‌ബോള്‍ റഫറി, വോയിസ് ഓഫ് സ്‌പോര്‍ട്‌സ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എടവണ്ണയിലെ പഴയകാല ഫുട്‌ബോളര്‍ എ വീരാന്‍ ഹാജിയുടെ മകനാണ്. കെ കെ ആമിനക്കുട്ടിയാണ് ഉമ്മ. ഭാര്യ: പി വി സൈറാ ബാനു, മക്കള്‍: നഹാന നസ്‌റിന്‍, ബാസിം ബാഹിര്‍, നജ്‌വാ മര്‍സിയ, കാശിഫ് മിന്‍ഹാജ്, നൈലാ നാസ്‌ലി. ഐ എസ് എം എടവണ്ണ മേഖലാ മുന്‍ പ്രസിന്റായിരുന്നു. ‘പീസ്’ മുണ്ടേങ്ങര ചാപ്റ്റര്‍ ചെയര്‍മാനും മുണ്ടേങ്ങര ഇസ്‌ലാഹീ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനറുമാണ്.
