ഡല്‍ഹി ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം:ഗുജറാത്ത് വംശഹത്യയുടെ രണ്ടാം പതിപ്പിന് സംഘ്പരിവാര്‍ ശ്രമം: ഐ എസ് എം
ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന സംഘപരിവാര്‍ ഭീകരതക്കെതിരെ ഐ എസ് എം കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പ്രതിഷേധ റാലി നടന്നു. കൊലയും കൊള്ളിവെയ്ക്കും നടത്തിയും നിരപരാധികളെ വെടിവെച്ച് വീഴ്ത്തിയും ഫാസിസ്റ്റുകളും അവര്‍ക്ക് ഓശാന പാടുന്ന പോലീസും അഴിഞ്ഞാടുകയാണെന്നും ഗുജറാത്ത് മോഡല്‍ വംശഹത്യയുടെ രണ്ടാം പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും റാലി അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ ശക്തികളുടെ ക്രൂരതക്കെതിരെ മനസ്സാക്ഷിയുള്ളവര്‍ മുഴുവനും അണിനിരക്കേണ്ട സന്ദര്‍ഭമാണിത്. അക്രമങ്ങള്‍ അടിച്ചമര്‍ത്താനുള്ള യാതൊരു നീക്കവുമില്ലെന്ന് മാത്രമല്ല അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് ഭരണകൂടവും പോലീസും സ്വീകരിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണത്തിനും മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനും രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം കൈ കോര്‍ക്കണമെന്നും പ്രതിഷേധ റാലി ആവശ്യപ്പെട്ടു.
പട്ടാളപ്പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി പാളയം വഴി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസലാം, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍മജീദ് സുല്ലമി, ഐ എസ് എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഉസ്മാന്‍, എം എസ് എം ജില്ലാ സെക്രട്ടറി നസീല്‍ ചാലിയം, എം ജി എം ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂര്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമിച്ച കലാപകാരികള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലാ ഐ എസ് എമ്മിന്റെയും എം എസ് എമ്മിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണില്‍ പ്രകടനം നടത്തി. കണ്ണൂര്‍ സലഫി ദഅ്‌വ പരിസരത്ത് നിന്ന് തുടക്കമിട്ട പ്രകടനത്തെ കെ എന്‍ എം (മര്‍കസുദ്ദഅവ) ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ് എന്നിവര്‍ അഭിവാദ്യം ചെയ്തു. പ്രകടനത്തിന് ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് റാഫി, നൗഷാദ് പ്രൈം, എം എസ് എം സംസ്ഥാന സെക്രട്ടറി ജസീന്‍ നജീബ്, ജില്ലാ പ്രസിഡന്റ് ജസീല്‍ പുതപ്പാറ, സെക്രട്ടറി റബീഹ് മാട്ടൂല്‍ നേതൃത്വം നല്‍കി.
ഹ കോട്ടക്കല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരക്കാര്‍ക്കു നേരെ നടന്ന ഫാസിസ്റ്റ് ആക്രമണങ്ങക്കെതിരെ ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ഭാരവാഹികളായ ജലീല്‍ വൈരങ്കോട്, എ പി മുഹമ്മദ് റാഫി, ശരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ടി കെ എന്‍ ഹാരിസ്, യാസിര്‍ അറഫാത്ത് പറവണ്ണ, മജീദ് രണ്ടത്താണി, ഖയ്യും കുറ്റിപ്പുറം റാലിക്ക് നേതൃത്വം നല്‍കി. അബ്ദുല്‍കരീം എഞ്ചിനീയര്‍, ടി ആബിദ് മദനി, പി മൂസക്കുട്ടി മദനി, ടി ഇബ്‌റാഹീം അന്‍സാരി, അസീസ് തിരുരങ്ങാടി, ടി കെ എന്‍ നാസര്‍, ഇ ഒ ഫൈസല്‍, ഫാസില്‍ പൂത്തൂര്‍പള്ളിക്കല്‍, തസ്‌ലീന കുഴിപ്പുറം പ്രസംഗിച്ചു.
മഞ്ചേരി: ഡല്‍ഹിയില്‍ അക്രമങ്ങളും കലാപങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ഭീകരരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഫാസിസ്റ്റ്‌വിരുദ്ധ മതേതരചേരി ഒന്നിച്ച് നില്‍ക്കണമെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ല സമിതി മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിമാരായ സി അബ്ദുല്ലത്തീഫ്, അബ്ദുര്‍റശീദ് ഉഗ്രപുരം, ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ, അബ്ദുറസാഖ് സുല്ലമി, വി ടി ഹംസ, നൂറുദ്ദീന്‍ എടവണ്ണ, ഐ എസ് എം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി, ജില്ലാ ഭാരവാഹികളായ ജൗഹര്‍ അയനിക്കോട്, പി എം എ സമദ്, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഷക്കീല്‍ ജുമാന്‍, ഹബീബ് മൊറയൂര്‍, ഇബ്‌റാഹിം ഫാറൂഖി, ഹബീബ് റഹ്മാന്‍ മങ്കട, എം ജി എം. സംസ്ഥാന ട്രഷറര്‍ റുക്‌സാന വാഴക്കാട്, ജില്ലാ ഭാരവാഹികളായ താഹിറ ടീച്ചര്‍, സനിയ ടീച്ചര്‍, നജീബ് തവനൂര്‍ പ്രസംഗിച്ചു.
അരീക്കോട്: ഡല്‍ഹി കലാപത്തിനെതിരെ മണ്ഡലം ഐ എസ് എം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും ഡോ. മൊയ്തീന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ തെക്കുമുറി, ശാക്കിര്‍ബാബു കുനിയില്‍, അബ്ദുര്‍റശീദ് ഉഗ്രപുരം, അമീര്‍ സ്വലാഹി, സിദ്ദീഖ് പ്രസംഗിച്ചു.

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ നടത്തിയ പ്രതിഷേധറാലി

കണ്ണൂര്‍ ജില്ല ഐ എസ് എമ്മിന്റെയും എം എസ് എമ്മിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രകടനം.

ഐ എസ് എം മണ്ഡലം കമ്മിറ്റി അരീക്കോട് സംഘടിപ്പിച്ച പ്രതിഷേധ റാലി
