23 Monday
December 2024
2024 December 23
1446 Joumada II 21

ട്രംപിന് തിരിച്ചടി ഇറാനെതിരായ യുദ്ധ അധികാരങ്ങള്‍ വെട്ടിക്കുറച്ചു

ഇറാന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ട്രംപിന്റെ യുദ്ധ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന പ്രമേയം യു എസ് ഉപരിസഭയായ സെനറ്റ് പാസാക്കി. 45-നെതിരെ 55 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. സെനറ്റിലെ എട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ലാമര്‍ അലക്‌സാണ്ടര്‍, ടോഡ് യങ്, മൈക് ലീ, ലിസ മര്‍കോവിസ്‌കി, സൂസന്‍ കോളിന്‍സ്, റാന്‍ഡ് പോള്‍, ബില്‍ കാസിഡി, ജെറി മോറന്‍ എന്നിവരാണ് പിന്തുണച്ച അംഗങ്ങള്‍. ഇറാനെതിരെ നിയമവിരുദ്ധ യുദ്ധം തടയുന്നതാണ് പ്രമേയം. യുദ്ധത്തിന് സൈന്യത്തെ വിന്യസിക്കുന്നതും പ്രമേയത്തില്‍ വിലക്കുന്നുണ്ട്. നേരത്തെ, അമേരിക്കന്‍ പ്രസിഡന്റിന്റെ സൈനികാധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന പ്രമേയം ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ആക്രമണത്തിന്റെ സാഹചര്യത്തില്‍ മാത്രമേ അമേരിക്കന്‍ പ്രസിഡന്റിന് അനുമതിയില്ലാതെ തിരുമാനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കൂ.
നെതന്യാഹുവും സല്‍മാന്‍ രാജാവും തമ്മില്‍ കൂടിക്കാഴ്ചക്ക് പദ്ധതിയില്ല
ഇസ്‌റായേല്‍ പ്രസിഡന്റ് നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയൊന്നുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളും ഇസ്‌റായേലും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്ന ഇസ്‌റായേലിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്നാണ് സൗദി ഔദ്യോഗികമായ കൂടിക്കാഴ്ചയില്ലെന്ന് അറിയിച്ചത്. ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ നയം വളരെ വ്യക്തമാണ്. സൗദി ഫലസ്തീന് പിന്നില്‍ ഉറച്ചു നില്‍ക്കുകതന്നെ ചെയ്യുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

Back to Top