24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ടിപ്‌സ് മോഡല്‍ എന്‍ട്രന്‍സ് എക്‌സാം  ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ജിദ്ദ: ഫോക്കസ് സഊദി പത്താമത് ടിപ്‌സ് മെഡിക്കല്‍ എന്‍ജിനീയറിങ് മോഡല്‍ എന്‍ട്രന്‍സ് എക്‌സാം സഊദിയിലെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ചു. ഫോക്കസ് ചാപ്റ്ററുകള്‍ സഊദിയിലെ വിവിധ സ്‌കൂളൂകളുമായി സഹകരിച്ച് ജിദ്ദ, റിയാദ്, ദമ്മാം, ജുബൈല്‍ എന്നീ നഗരങ്ങളിലാണ് പരീക്ഷക്ക് സൗകര്യമൊരുക്കിയത്. ടിപ്‌സ് സഊദി നാഷണല്‍ കോഡിനേറ്റര്‍മാരായ ബാസില്‍ അബ്ദുല്‍ഗനിയുടെയും അബ്ദുല്ല തൊടികയുടെയും നേതൃത്വത്തില്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരാണ് ടിപ്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പരീക്ഷഫലം focussaudi.org/tips വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Back to Top