ജീവിത വിജയത്തിന് ദൈവിക സന്ദേശം വഴികാട്ടിയാക്കുക: ഖുര്‍ആന്‍ സമ്മേളനം
ഖത്തറില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തില്‍ ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി പ്രഭാഷണം നടത്തുന്നു.
ദോഹ: മനുഷ്യന്റെ ജീവിത വിജയത്തിന് ദൈവിക സന്ദേശമായ വിശുദ്ധ ഖുര്‍ആനെ വഴികാട്ടിയാക്കണമെന്ന് ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ആലു മഹ്മൂദ് ഇസ്്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം ആഹ്വാനം ചെയ്തു. മനുഷ്യന് ഉള്‍പെടെ മുഴുവന്‍ ജീവജാലങ്ങളുടെയും സ്രഷ്ടാവായ ദൈവത്തെക്കുറിച്ചും അവന്റെ കാരുണ്യത്തെക്കുറിച്ചും നാം മനസ്സിലാക്കേണ്ടത് ഖുര്‍ആനില്‍ നിന്നായിരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. പ്രൊഫ. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, അന്‍സാര്‍ നന്മണ്ട പ്രഭാഷണം നടത്തി. പതിനെട്ടാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ മുഹമ്മദ് ഈസ, അക്ബര്‍ ഖാസിം, എന്‍ ഇ അബ്ദുല്‍അസീസ് എന്നിവര്വിതരണംചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്്ലാഹീ സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, ജനറല്‍സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, അഷ്റഫ് മടിയേരി, മുജീബ് റഹ്മാന് മദനി, ആഭ്യന്തര മന്ത്രാലയ പ്രതിനിധി അഹ്മദ് സാക്കി, മഅ്റൂഫ് മാട്ടൂല്‍, സ്വാഗതസംഘം ചെയര്മാന് യു ഹുസൈന് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ സിറാജ് ഇരിട്ടി, മുജീബ് കുനിയില്‍ പ്രസംഗിച്ചു.
