ജി സി സി ഉച്ചകോടി സമാപിച്ചു
മുപ്പത്തിയൊന്‍പതാമത് ജി സി സി ഉച്ചകോടിക്ക് കഴിഞ്ഞയാഴ്ചയില്‍ സമാപനം. സൗദി തലസ്ഥാനമായ റിയാദിലാണ് ഇത്തവണത്തെ ജി സി സി ഉച്ചകോടി നടന്നത്. ഖത്തര്‍ ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയുമടക്കമുള്ള മിഡില്‍ ഈസ്റ്റ് ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങള്‍ ഈ ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു ചര്‍ച്ചകള്‍ക്കും അവസരം കൊടുക്കാതെയാണ് ഉച്ചകോടി സമാപിച്ചിരിക്കുന്നത്. ഖത്തര്‍ വിഷയം ഉച്ചകോടിയില്‍ ചര്‍ച്ചയാക്കി രമ്യമായി പരിഹരിക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. പക്ഷേ അത്തരം ശ്രമങ്ങളൊന്നും വിജയിച്ചില്ല. മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തില്‍ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ഖത്തര്‍ പ്രതിസന്ധിക്ക് ഈ ഉച്ചകോടിയോടെ ഒരു പരിഹാരം ഉണ്ടാകുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതയെ ശക്തമായി അവശേഷിപ്പിച്ചാണ് ജി സി സി ഉച്ചകോടി സമാപിച്ചതെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വിശകലനം ചെയ്തത്.