ജിദ്ദ വിമാനത്താവളം വഴി ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചു
ജിദ്ദ വിമാനത്താവളം വഴി ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചു. അഹ്മദാബാദില്‍നിന്നുള്ള 420 പേരാണ് ആദ്യസംഘമായി ജിദ്ദ വഴി മക്കയിലെത്തിയത്. കോ ണ്‍സല്‍ ജനറല്‍ മുഹമ്മദ്‌നൂര്‍ റഹ്മാന്‍ ശൈഖിന്റെ നേതൃത്വത്തി ല്‍ ഹാജിമാരെ സ്വീകരിക്കാനായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും വളന്റിയര്‍മാരും ജിദ്ദ ഹജ്ജ് ടെര്‍മിനലി ല്‍ എത്തി. മദീന വഴിയുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവ് അവസാനിച്ചു. ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 63,000 തീര്‍ഥാടകര്‍ മദീന വഴിയും 77,000 പേര്‍ ജിദ്ദ വഴിയുമാണ് എത്തുന്നത്. ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയില്‍നിന്നുള്ള അവസാന സംഘത്തെ വഹിച്ചുകൊണ്ടുള്ള വിമാനം ജിദ്ദയില്‍ ഇറങ്ങുക. ജിദ്ദയില്‍ എത്തുന്ന ഹാജിമാരുടെ മദീന സന്ദര്‍ശനം ഹജ്ജിന് ശേഷം ആയിരിക്കും. മദീന വഴി ഇതുവരെ 61,806 ഹാജിമാര്‍ സൗദിയില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റിയില്‍ വരുന്ന മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലെത്തി.
രണ്ട് എം ബാര്‍ക്കേഷന്‍ പോയന്റുകളില്‍നിന്നായി 13,472 ഹാജിമാര്‍ ഇതിനകം സൗദിയില്‍ എത്തിയിട്ടുണ്ട് . ഇതില്‍ 4200 ഹാജിമാര്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. ബാക്കിയുള്ള 8424 ഹാജിമാര്‍ മദീന സന്ദര്‍ശനത്തിലാണ്. ഈ മാസം 28 ഓടുകൂടി കേരളത്തില്‍നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയില്‍ എത്തും.