ജിദ്ദ ഇസ്‌ലാഹി സെന്റര്‍ സംഗമം
ജിദ്ദ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘ഉമ്മ എന്ന തണല്‍മരം’ സംഗമത്തില്‍ മൗലവി ലിയാഖത്ത് അലിഖാന്‍ പ്രസംഗിക്കുന്നു
ജിദ്ദ: മക്കളെ പോലും അതിക്രൂരമായി കൊലചെയ്യുന്ന പൈശാചികത മാതാക്കളില്‍ വര്‍ധിച്ചുവരുന്ന ആസുരകാലത്ത് മാതൃത്വത്തിന്റെ പവിത്രത സമൂഹത്തില്‍ നിരന്തരമായി ബോധവത്കരിക്കണമെന്ന് മൗലവി ലിയാഖത്ത് അലിഖാന്‍ ഉദ്‌ബോധിപ്പിച്ചു. ‘ഉമ്മ എന്ന തണല്‍മരം’ വിഷയത്തില്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹീ സെന്റര്‍ വൈസ്പ്രസിഡന്റ് പ്രിന്‍സാദ് പാറായി, ജരീര്‍ വേങ്ങര പ്രസംഗിച്ചു. ഇസ്‌ലാഹീ സെന്ററിന്റെ വാരാന്ത്യ പൊതു പ്രഭാഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടക്കുന്ന ബെസ്റ്റ് റിപ്പോര്‍ട്ടര്‍ മല്‍സരം ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചു. സി എം ഉമര്‍ ഖുര്‍ആന്‍ പാരായണം നടത്തി.
