17 Friday
July 2026
2026 July 17
1448 Safar 1

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ കണ്‍വന്‍ഷന്‍

ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ജനറല്‍ ബോഡി യോഗത്തില്‍ ലിയാഖത്ത് അലി ഖാന്‍ പ്രസംഗിക്കുന്നു
ജിദ്ദ: ഈസ്റ്റര്‍ ആഘോഷത്തിനിടെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു നേരെ നടന്ന ചാവേര്‍ ഭീകരാക്രമണത്തെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ജനറല്‍ ബോഡി യോഗം  ശക്തമായി അപലപിച്ചു. ഭീകരതക്ക് മതമോ ഭീകരര്‍ക്ക് വിശ്വാസ സമൂഹത്തോടോ മനുഷ്യകുലത്തോടോ പ്രതിബദ്ധതയോ ഇല്ല. മറിച്ച് അവര്‍ മതത്തിന്റെയും വിശ്വാസികളുടെയും ശത്രുക്കളാണ്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളോട് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത  കൊടും ക്രൂരത ചെയ്ത ഒരു കൂട്ടം ക്രിമിനലുകള്‍ക്ക്   മുസ്‌ലിം സമൂഹവുമായി യാതൊരു ബന്ധവും  ഇല്ല. സര്‍ക്കാരും സമൂഹവും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ എന്‍ജി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ജരീര്‍ വേങ്ങര, സലാഹ് കാരാടന്‍ എന്നിവര്‍ അവതരിപ്പിച്ചു. ലിയാഖത്ത് അലി ഖാന്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. നൗഷാദ് കരിങ്ങനാട്, മൊയ്തു വെളിയഞ്ചേരി പ്രസംഗിച്ചു.
Back to Top