15 Wednesday
July 2026
2026 July 15
1448 Mouharrem 29

ജിദ്ദ ഇസ്‌ലാഹി സെന്റര്‍  ത്രൈമാസ കാമ്പയിന്‍ സമാപിച്ചു

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ കാമ്പയിന്റെ സമാപന സമ്മേളനം ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ‘നേര്‍പഥത്തില്‍ കരുത്തോടെ’ പ്രമേയത്തില്‍ നടന്നുവരുന്ന ത്രൈമാസ കാമ്പയിന്റെ ജിദ്ദ തല പ്രവര്‍ത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തിയായി. സമാപനസമ്മേളനം ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉദ്ഘാടനം ചെയ്തു. ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ ശിമംമരി മുഖ്യാത്ഥിയായിരുന്നു. ഫോക്കസ് ഇന്ത്യ പ്രസിഡന്റ് യു പി യഹിയാഖാന്‍ പ്രഭാഷണം നടത്തി. അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ചു. ജെ എന്‍ എച്ച് ഡയറക്ടര്‍ വി പി മുഹമ്മദലി ഖുര്‍ആന്‍ പഠനാനുഭവങ്ങള്‍ പങ്ക് വെച്ചു. സഊദി മലയാളി ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മന്‍സൂര്‍ മനോജ് തന്റെയും കുടുബത്തിന്റെയും ഇസ്‌ലാമികാശ്ലേഷത്തെ കുറിച്ചു സദസ്സുമായി പങ്ക് വെച്ചു. ഷക്കീല്‍ ബാബു, മുസ്തഫ എക്‌സല്‍, അഷ്‌റഫ് മോങ്ങം, മാസിന്‍ ഉമര്‍ക്കോയ,  നൗഷാദ് കരിങ്ങനാട്, ജരീര്‍ വേങ്ങര പ്രസംഗിച്ചു. പ്രിന്‍സാദ് പാറായി വെളിച്ചം ഓണ്‍ലൈന്‍ ആപ്പ് പരിചയപ്പെടുത്തി.
Back to Top