ജമാല്‍ ഹശോഗിയെ കാണാനില്ല
സൗദിയില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരനും അന്തര്‍ദേശീയ മാധ്യമങ്ങളിലെ കോളമിസ്റ്റും, മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഹശോഗിയെ കാണാതായ വാര്‍ത്തയായിരുന്നു തുര്‍ക്കിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളിലേക്ക് കയറിപ്പോയ ഹശോഗി പിന്നീട് പുറത്ത് വന്നില്ലെന്നാണ് ആരോപണം. കടുത്ത സൗദി വിമര്‍ശകനാമായ ജമാല്‍ ഹശോഗി 2017 മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള പത്രങ്ങളില്‍ വിവിധ കോളങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. സൗദി ഭരനകുടത്തിന്റെ ശക്തനായ വിമര്‍ശകനായ ഹശോഗിയെ ഇസ്തംബൂളിലെ സൗദി എംബസിക്കുള്ളില്‍ വെച്ച് വധിച്ച് കളഞ്ഞുവെന്നും അതിനായി ഒരു സംഘം ആളുകള്‍ എംബസിയില്‍ എത്തിയതായും ഹശോഗിയുമായി ബന്ധപ്പെട്ട് വ്യത്തങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് കേവലമായ ഒരു ആരോപണം മാത്രമാണെന്നും ഹശോഗി എംബസി വിട്ട് പോയതിന് തെളിവുണ്ടെന്നും സൗദി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. ഹശോഗി കൈകാര്യം ചെയ്ത് വന്ന കോളം ഒഴിച്ചിട്ടാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രതികരിച്ചത്.