6 Friday
March 2026
2026 March 6
1447 Ramadân 17

ചെറിമുണ്ടം ജീവിതം, ദര്‍ശനം സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ: ചെറിമുണ്ടം അബ്ദുല്‍ ഹമീദ് മദനി വൈജ്ഞാനികരംഗത്ത് അതുല്യപ്രതിഭയാണെന്ന് ‘ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി ജീവിതം ദര്‍ശനം’ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. മതം കല സാഹിത്യം ആരോഗ്യം യുക്തിവാദം മാര്‍ക്‌സിസം ഭൗതികവാദം ആനുകാലികം തുടങ്ങി എല്ലാ മേഖലകളിലും ആഴത്തില്‍ പഠനം നടത്തുകയും തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ലളിത സാരമായ ശൈലിയില്‍ പകര്‍ന്നു കൊടുക്കുകയും ചെയ്ത, പകരം വെക്കാനില്ലാത്ത ധിഷണാശാലിയായിരുന്നു ചെറിമുണ്ടം അബ്ദുല്‍ ഹമീദ് മദനി. സൗദി അറേബ്യയിലെ കിംഗ് ഫഹദ് പ്രസില്‍ നിന്ന് എറ്റവും കൂടുതല്‍ കോപ്പികള്‍ പ്രിന്റ് ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷയുടെ രചയിതാവായ അദ്ദേഹത്തിന്റെ സംഭാവനകളെ ഗവേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
അബ്ദുസ്സലാം സുല്ലമി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കെ എന്‍ സുലൈമാന്‍ മദനി, മുനീര്‍ അഹ്മദ്, സഫീര്‍സലാം, നൗഷാദ് പയ്യോളി ഫസലുറഹ്മാന്‍ ,അബ്ദുറഷീദ് സുല്ലമി റസീല്‍ മൊയ്തീന്‍ പ്രസംഗിച്ചു.
Back to Top