ചെങ്ങര മര്‍കസുന്നൂര്‍ ഉദ്ഘാടനം ചെയ്തു
മഞ്ചേരി: ചെങ്ങര ദഅ്‌വ സെന്ററിന്റെ ആസ്ഥാന മന്ദിരമായ മര്‍കസുന്നൂര്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മസ്ജിദ്, മദ്‌റസ, വെല്‍ഫയര്‍ സെന്റര്‍, സകാത്ത് ഫൗണ്ടേഷന്‍, കോച്ചിംഗ് സെന്റര്‍, ലൈബ്രറി, കിഡ്‌സ് ലൈബ്രറി തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് മര്‍കസുന്നൂര്‍. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ മൂസ സുല്ലമി ആമയൂര്‍, ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് തെരട്ടമ്മല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി പി ഇബ്‌റാഹീം, വാര്‍ഡ് മെമ്പര്‍ വി ചന്ദ്രന്‍, സി ബാലസുബ്രഹ്മണ്യന്‍, സഈദ് മുത്തന്നൂര്‍, മൂസക്കുട്ടി എളയൂര്‍, ബഷീര്‍ അന്‍വാരി, ശാക്കിര്‍ബാബു കുനിയില്‍, ഡാനിഷ് അരീക്കോട് പ്രസംഗിച്ചു. പഠന സെഷനില്‍ കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എന്‍ എം അബ്ദുല്‍ജലീല്‍, അലി പത്തനാപുരം, ഡോ. ജാബിര്‍ അമാനി, അബ്ദുറശീദ് ഉഗ്രപുരം, ഡോ. യൂനുസ്, ഇബ്‌റാഹീം ഫാറൂഖി സംസാരിച്ചു. ഉദ്ഘാടന സപ്ലിമെന്റ് എന്‍ എം അബ്ദുല്‍ജലീല്‍ പ്രകാശനം ചെയ്തു. ഫുട്‌ബോള്‍ ടീമിനുള്ള ജേഴ്‌സി വിതരണം ഡോ. ജാബിര്‍ അമാനി നിര്‍വഹിച്ചു. മെഡിക്കല്‍ ക്യാമ്പ് അബ്ബാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ (അല്‍റൈഹാന്‍), ഡോ. സിമിലിയാസ്, ടി അബ്ദുറഹ്മാന്‍, അബ്ദുല്‍ ഗഫൂര്‍, കെ ജഹ്ഫര്‍ സ്വലാഹി പ്രസംഗിച്ചു.