ചരിത്രത്തെ ഭയക്കുന്ന സംഘപരിവാരം- ജെ സി കൊല്ലം
മുസ്‌ലിംവിരുദ്ധ കൊളോണിയല്‍ ചരിത്രത്തിന്റെ മറപറ്റിയാണ് ഇന്ത്യയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മുസ്‌ലിം ശത്രുത ഉത്പാദിപ്പിക്കുന്നത്. ബാബരി മസ്ജിദ്, താജ്മഹല്‍, പേരുമാറ്റം ഇതൊക്കെ അതിന്റെ ഭാഗമാണ്. മുഗള്‍ ഭരണാധികാരികളെ ക്ഷേത്ര ധ്വംസകരായും മറാത്ത വിഭാഗത്തെ ഹൈന്ദവ പ്രതിരോധകരുമായാണ് കൊളോണിയല്‍ ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. ടിപ്പുവിനെയും ഔറംഗസീബിനെയും ഒക്കെ ഇടയ്ക്കിടയ്ക്ക് എടുത്ത് സംഘപരിവാര്‍ ഉപയോഗിക്കുന്നത് വെറുതെയല്ല. മുസ്‌ലിംവിരുദ്ധത ഉത്പാദിപ്പിച്ച് ഹിന്ദുവികാരം ഉണര്‍ത്തി മുസ്‌ലിം ഉന്മൂലനം നടത്താനാണ്. അന്നെഴുതപ്പെട്ട കൊളോണിയല്‍ ചരിത്രത്തെ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടാന്‍ കഴിയാതെ പോയി. എന്നാല്‍ പില്‍ക്കാലത്ത് ഇരകള്‍ ചരിത്രം എഴുതി അതിന്റെ വസ്തുതകള്‍ ബോധ്യപ്പെടുത്തിയിട്ടും അത് മറിച്ച് നോക്കാനോ അംഗീകരിക്കാനോ ഇവിടുത്തെ സവര്‍ണ്ണ ചരിത്ര വിഭാഗം തയ്യാറായിട്ടില്ല. തയ്യാറാവുകയുമില്ല. കാരണം ശരിയായ ചരിത്രവായന നടത്തിയാല്‍ സംഘപരിവാര്‍ സ്വപ്‌നമായ ഹിന്ദുരാഷ്ട്രം യാഥാര്‍ഥ്യമാകില്ല.