28 Wednesday
January 2026
2026 January 28
1447 Chabân 9

ഗസ്സ യുദ്ധം ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ വിധിപോലെ വരട്ടെയെന്ന് കരുതാനാവില്ല-ജയശങ്കര്‍


യുക്രൈനിലേയും ഗസ്സയിലേയും യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള സമൂഹത്തിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി എസ് ജയശങ്കര്‍. വലിയ തോതിലുള്ള ആക്രമണങ്ങള്‍ തുടരുമ്പോള്‍ എല്ലാം വിധിപോലെ വരട്ടെയെന്ന് പ്രത്യാശിക്കാന്‍ ലോകത്തിന് സാധിക്കില്ല. ഗസ്സ യുദ്ധം ഇതിനോടകം സങ്കീര്‍ണമായിത്തീര്‍ന്നിരിക്കുന്നു. 79-ാമത് യു എന്‍ ജനറല്‍ അസംബ്ലിയുടെ പൊതുസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസകരമായ സാഹചര്യത്തില്‍ക്കൂടിയാണ് നാം കടന്നുപോകുന്നത്. കോവിഡ് മഹാമാരിയുടെ കെടുതിയില്‍നിന്ന് ലോകം ഇതുവരെ കരകയറിയിട്ടില്ല. യുക്രൈനിലെ യുദ്ധം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഗസ്സയിലെ സംഘര്‍ഷം വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണ്. സമാധാനവും വികസനവും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്നായിരുന്നു എപ്പോഴും യു എന്നിന്റെ നിലപാട്. എന്നിട്ടും വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു. ദുര്‍ബലരായവരേയും അവരുടെ സാമ്പത്തിക പ്രശ്‌നങ്ങളേയും ഉയര്‍ത്തിക്കേട്ടേണ്ടതുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Back to Top