ഖുര്‍ആന്‍ സമ്മേളനവും വെളിച്ചം അവാര്‍ഡ്ദാനവും
ഈരാറ്റുപേട്ട: ഐ എസ് എം മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം ഡോ. മുബശ്ശിര്‍ പാലത്ത് ഉദ്ഘാടനം ചെയ്തു. കെ എ ഹാരിസ് സ്വലാഹി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഉനൈസ് മൗലവി അവാര്‍ഡുകള്‍ വിതരണം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ കെ പി മുജീബ്, അബ്ദുസ്സലാം സ്വലാഹി, പി എം ഹസീബ്, അന്‍സാര്‍ ഫാറൂഖി, കെ പി ഷഫീഖ്, എന്‍ എസ് മുഹമ്മദ് റഷീദ്, അഫ്സല് ബാസിത് മൗലവി, കെ എ സിദ്ദീഖ് പ്രസംഗിച്ചു.

കാഞ്ഞിരമറ്റം: വെളിച്ചം, ബാലവെളിച്ചം അവാര്‍ഡ് ദാനവും ഖുര്‍ആന്‍ സമ്മേളനവും കെ എന്‍ എം ദക്ഷിണ കേരള പ്രസിഡന്റ് കെ എ സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം പഞ്ചായത്ത് പ്രസിഡന്റ് പി പി ഹസന് അധ്യക്ഷത വഹിച്ചു. ജില്ല വൈ.പ്രസിഡന്റ് അബ്ദുസ്സലാം ഇസ്ലാഹി ക്ലാസ്സെടുത്തു. ബാലവെളിച്ചം രണ്ടാംഘട്ട പ്രകാശനം അബ്ദുല്‍ജലീല്‍ തലയോലപ്പറമ്പ് നിര്‍വഹിച്ചു. മറിയം ഖാത്തൂന് ഏറ്റുവാങ്ങി. കെ എന്‍ എം ജില്ലാ വൈ.പ്രസിഡന്റ് സി എ ഇബ്റാഹിം, എം ജി എം ജില്ലാ സെക്രട്ടറി സി നസീമ ടീച്ചര്‍ അവാര്‍ഡ് വിതരണം നടത്തി. ഇബ്റാഹിം തിരുത്തിയില്‍, മിന്നത്തുല്ല പ്രസംഗിച്ചു. കെ എന്‍ എം സൗത്ത് സോണ്‍ സെക്രട്ടറി എം എം ബഷീര്‍ മദനി സമാപന പ്രഭാഷണം നടത്തി

പാലത്ത്: ഐ എസ് എം കമ്മിറ്റി വെളിച്ചം സംഗമവും ഖുര്‍ആന്‍ സമ്മേളനവും നടത്തി. വെളിച്ചം, ബാലവെളിച്ചം ജേതാക്കള്‍ക്ക് അവാര്‍ഡ് ദാനം, ശബാബ്, പുടവ പ്രചാരണോദ്ഘാടനം, സന്നദ്ധ സേവകര്‍ക്ക് ആദരം എന്നിവ സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയല്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തി. എലത്തൂര്‍ ഈസ്റ്റ് കെ എന്‍ എം സെക്രട്ടറി അബ്ദുല്‍ഹമീദ്, മാനവീയം റസിഡന്റ് അസോസിയേഷന് പ്രസിഡന്റ് കെ വിശ്വനാഥന്, പി എച്ച് എസ് ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പല്‍ ദീപ രമേഷ്, പി എച്ച് എസ് പ്രസിഡന്റ് ഇബ്റാഹിം, മുര്‍ശിദ് പാലത്ത്, സലീം മുണ്ടക്കര, ഫാത്തിമ ടീച്ചര്‍, പി പി ഫൈസല്‍, വി എം മിര്‍ഷാദ്, ടി കെ ഷാനവാസ്, മിര്‍സബ്, ഇ എം ലബീബ് പ്രസംഗിച്ചു.
