5 Thursday
March 2026
2026 March 5
1447 Ramadân 16

ഖുര്‍ആന്‍ സമ്മേളനം:  പ്രചരണം സജീവമായി

ദോഹ: ‘ഖുര്‍ആന്‍ വഴിനടത്തുന്നു’ പ്രമേയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഡിസംബറില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ പ്രചാരണം സജീവമായി. മേഖലാക്യൂ എല്‍ എസ്, വെളിച്ചം സംഗമങ്ങള്‍ നടന്നുവരികയാണ്. അബൂഹമൂര്‍, ഹിലാല്‍, മദീന ഖലീഫ അല്‍ഖോര്‍ സംഗമങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനത്തോടനുബന്ധിച്ച് ഖുര്‍ആന്‍ സെമിനാറുകള്‍, സ്‌ക്വാഡ് വര്‍ക്കുകള്‍, വനിതാസംഗമങ്ങള്‍, ഇന്‍സ്ട്രക്ടേഴ്‌സ്മീറ്റ്, ടീന്‍സ് മീറ്റ്, അയല്‍ക്കൂട്ടങ്ങള്‍, ടേബ്ള്‍ ടോക്കുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തും. പ്രചാരണ പരിപാടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. യു ഹുസൈന്‍ മുഹമ്മദ്, വി ടി ഷമീര്‍, അഷ്‌റഫ് മടിയാരി, മുജീബ് റഹ്മാന്‍ മദനി, അബ്ദുല്‍ഹകീം മദനി, അബ്ദുല്‍വഹാബ് പ്രസംഗിച്ചു.

Back to Top