ഖുര്‍ആന്‍ വിശ്വ വിസ്മയം: വെളിച്ചം സംഗമം
കോഴിക്കോട് സൗത്ത് ജില്ല ഐ എസ് എം വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് വിസ്മയമാണെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം സംഗമം അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നൈതികതയുടെ പക്ഷത്തു നിന്ന് സംവദിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. നാം ജീവിക്കുന്ന പരിസരത്തിലൂടെ അറിവ് നേടി ബൗദ്ധിക മണ്ഡലം വികസിപ്പിക്കുവാന്‍ ഖുര്‍ആന്‍ ആഹ്വനം ചെയ്യുന്നു. ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത് ഏറ്റവും നേരായ പാതയാണ്, ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്ന് മോചിപ്പിച്ച് പ്രകാശത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ്. വിദ്യയുടെ ലക്ഷ്യം തമസ്കരിക്കപ്പെടുന്ന സമകാലിക പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തിന്റെ ധര്‍മ്മം തിരിച്ചു പിടിക്കാന്‍ ഖുര്‍ആനിന്റെ ആഴത്തിലുള്ള വായന അനിവാര്യമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ ഉദ്ഘടനം ചെയ്തു. എട്ടാംഘട്ടത്തില്‍ കോഴിക്കോട് സൗത്ത് ജില്ലയില്‍ നിന്നു വിജയിച്ചവരെ ആദരിച്ചു. വി ജമീല, ശ്രുതി കിണാശേരി, സൗമിനി ഓമശ്ശേരി, ഫാര്ഹംദ കക്കോടി, ശ്രീരാഗ് കൂളിമാട് മെഗാ സമ്മാനങ്ങള്‍ക്കു അര്‍ഹരായി. നൂറു പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ കൈമാറി. ജില്ലാ ചെയര്മാന് ടി പി ഹുസൈന് കോയ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ജാനിഷ് വേങ്ങേരി, കെ എന്‍ എം ജില്ലാ സെക്രട്ടറി റഷീദ് മാസ്റ്റര്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഉസ്മാന്, റഫീഖ് നല്ലളം, ഷാനവാസ് ചാലിയം, ഇല്യാസ് പാലത്ത്, സര്‍ഫാസ് സിവില്‍, നവാസ് അന്‍വാരി, ഫൈസല്‍ പാലത്ത്, വി പി അക്ബര്‍ സാദിഖ്, അബൂബക്കര്‍ പുത്തൂര്‍ പ്രസംഗിച്ചു.
