ഖുര്‍ആന്‍ ജീവിതത്തിന്റെ വെളിച്ചമാകണം ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഗമം
ഖത്തറില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഗമത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി പ്രഭാഷണം നടത്തുന്നു.
ദോഹ: ഖുര്‍ആന്‍ വിശ്വാസിയുടെ ജീവിതത്തിന്റെ വഴിവിളക്കായി മാറണമെന്ന് ഖത്തറില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഗമം അഭിപ്രായപ്പെട്ടു. മനുഷ്യരുടെ ജീവിതം സുഖദുഃഖങ്ങള്‍ നിറഞ്ഞതാണ്. ദൈവ സ്മരണ ജീവിതത്തിലുടനീളം നിലനിര്‍ത്തിയാല്‍ മാത്രമേ ജീവിത്തിന്റെ ഉയര്‍ച്ചയെയും താഴ്ച്ചയെയും ഒരുപോലെ അഭിമുഖീകരിക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമാവൂ. ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പഠന ക്ലാസ്സുകളിലെ ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി മര്‍ഖിയ്യയിലെ ഈദുല്‍ ഖൈരിയ്യ ഓഡിറ്റോറിയത്തില്‍ ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആല് മഹ്മൂദ് സാംസ്കാരിക കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി, പി എം എ ഗഫൂര്‍ പ്രഭാഷണം നടത്തി. വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതി, 19-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വനിതാ പഠിതാക്കള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പഴങ്ങള്‍ മറ്റ് സസ്യങ്ങള്‍ ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
