ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ വാര്‍ഷികപ്പരീക്ഷ നടത്തി
കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളക്കരയില്‍ ആദ്യമാരംഭിച്ച ഖുര്‍ആര്‍ പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ വാര്‍ഷിക പരീക്ഷ സംസ്ഥാനതലത്തില്‍ നടന്നു. കോഴിക്കോട് സൗത്ത് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി നിരവധി പേര്‍ പരീക്ഷ എഴുതി. ജില്ലാ കണ്‍വീനര്‍ ജാസിര്‍ നന്മണ്ട, സെക്രട്ടറി ഫാദില്‍ പന്നിയങ്കര, മണ്ഡലം കണ്‍വീനര്‍മാരായ റബീഹ് എലത്തൂര്‍ ഈസ്റ്റ്, ലുഖ്മാന്‍ മുക്കം, അബൂബക്കര്‍ കൊടുവള്ളി ഈസ്റ്റ്, ഫവാസ് കൊടുവള്ളി വെസ്റ്റ്, നിഹ്‌മത്ത് ഫറോക്ക്, ഫാരിസ് സിറ്റി സൗത്ത്, ഷരീഫ് ബേപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി