5 Thursday
March 2026
2026 March 5
1447 Ramadân 16

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകസംഗമം

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തക സംഗമം ഐ എസ് എം പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത്: മതങ്ങളുടെ അന്തസത്ത മാനവ മൈത്രിയോടെയുള്ള ജീവിതമാണെന്നിരിക്കെ അവയുടെ സംരക്ഷണം ബാധ്യതയായി ഏറ്റെടുക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ ഐ സി ചെയര്‍മാന്‍ വി എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ദീഖ് മദനി, മുഹമ്മദ് ബേബി, അബ്ദുല്‍അസീസ് സലഫി, അയ്യൂബ് ഖാന്‍, അബുദറഹിമാന്‍ തങ്ങള്‍, ഫിറോസ് ചുങ്കത്തറ, അന്‍വര്‍ സാദത്ത്, സി കെ അബ്ദുല്ലത്തീഫ്, അഷ്‌റഫ് ചന്ദനക്കാവ്, മുദ്ദസര്‍, ടി എം എ റഷീദ്, അബ്ദുന്നാസര്‍ മുട്ടില്‍ പ്രസംഗിച്ചു.
Back to Top