ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
ഖത്തര്‍ ഇസ്‌ലാഹി സെന്ററിന്റെ 2019 വര്‍ഷത്തെ കലണ്ടര്‍ യു ഹുസൈന്‍ മുഹമ്മദ് പ്രകാശനം ചെയ്യുന്നു.
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ തയ്യാറാക്കിയ 2019 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. സെന്റര്‍ പ്രവര്‍ത്തക സമിതി അംഗം യു ഹുസൈന്‍ മുഹമ്മദ് മുതിര്‍ന്ന അംഗം ഇസ്മാഈല്‍ വില്യാപ്പള്ളിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. കലണ്ടറുകള്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസിലൂടെയും മേഖല/ യൂണിറ്റ് സംവിധാനങ്ങളിലൂടെയും ലഭ്യമാവുമെന്ന് സെക്രട്ടറി അസ്‌ലം മാഹി അറിയിച്ചു
