1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു

ദോഹ: ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സെന്ററിന് കീഴില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  ജനറല്‍ വിഭാഗത്തില്‍  സമീന അന്‍സാരി, ഷബ്‌ന ജംഷീര്‍, റുബീന നാസര്‍, റസിയ സഅദ്, സുബൈദ മുസ്തഫ എന്നിവര്‍ ആദ്യ റാങ്കുകള്‍ നേടി. വിദ്യാര്‍ഥികളുടെ ജൂനിയര്‍ മലയാളം വിഭാഗത്തില്‍ റാഇദ് അബ്ദുന്നാസര്‍, റിസ റിസ്‌വിന്‍, അമ്മാര്‍ അസ്‌ലം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടി. സീനിയര്‍ മലയാളം വിഭാഗത്തില്‍ ലിയ മര്‍യം, ആദില്‍ റഫീഖ്, മുഹമ്മദ് സിനാന്‍ സിറാജ്, ജഅ്ഫര്‍ ഷമീം, റാഫിദ മൊയ്തു റാങ്കുകള്‍ നേടി. ഇഗ്ലീഷ് വിഭാഗത്തില്‍ ഇബ്‌റാഹീം അഹ്മദ് ഒന്നാം റാങ്കിനര്‍നായി. ഹംദ നൗഷാദ് രണ്ടാ റാങ്കും, തഹ്‌ലിയ ഷിഹാബ് മൂന്നാം റാങ്കും നേടി.
Back to Top