കൗമാരക്കാലവും രക്ഷിതാക്കളും – സൗദ ഹസ്സന്‍
കൗമാരപ്രായത്തോട് അടുത്തുവരുന്ന തങ്ങളുടെ കുട്ടികളെക്കുറിച്ച് മാതാപിതാക്കളോട് ഒന്ന് അന്വേഷിച്ചാല്‍ ചിലപ്പോള്‍ അപൂര്‍വം ചിലരൊഴികെ ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും പറയാനായി ഉണ്ടാവുന്നത് ഒരു പക്ഷേ പൊതുവായ കുറച്ച് കാര്യങ്ങളായിരിക്കും. ഓഹ്.. അവളോ? അവനോ? ഒന്നും പറഞ്ഞാല്‍ അനുസരിക്കില്ല, കേള്‍ക്കില്ല, വെറും തന്നിഷ്ടക്കാരനാണ്/ തന്നിഷ്ടക്കാരിയാണ് എന്നൊക്കെ തന്നെയാവും. എന്താവാം കാരണം..?
മേല്‍പ്പരപ്പില്‍ പരതുന്നതുകൊണ്ട് പരസ്പരം കുറ്റപ്പെടുത്താന്‍ കാരണങ്ങ ള്‍ കണ്ടെത്താം എന്നല്ലാതെ പ്രശ്‌നങ്ങളുടെ മൂലകാരണം എന്തെന്ന് കണ്ടെത്താന്‍ താഴ് വേര് മാന്തിയെടുത്ത് പുനഃപരിശോധനയ്ക്ക് വെയ്‌ക്കേണ്ടി വരും. അങ്ങനെയൊരു സാഹചര്യത്തില്‍ ചിലപ്പോഴെല്ലാം വിരല്‍ മാതാപിതാക്കള്‍ക്ക് നേരെയും ചൂണ്ടപ്പെടുമെന്നതില്‍ സംശയമില്ല.
സ്‌കൂള്‍ തന്നെയാണ് ആദ്യവിദ്യാലയം. മാതാപിതാക്കള്‍ ആണ് ആദ്യഅദ്ധ്യാപകര്‍. അറിവിന്റെ അക്ഷയപാത്രം കുഞ്ഞുങ്ങള്‍ക്ക് നേരെ നീട്ടിക്കൊണ്ട് അവര്‍ക്കായി വിശാലമായ ലോകത്തേയ്ക്ക് ഒരു വാതില്‍ തുറക്കാം. അവരുടെ മുന്നില്‍ വലിയൊരു സര്‍വകലാശാല തന്നെ ആയി മാറാനും മാതാപിതാക്കള്‍ക്ക് കഴിയും. അറിവുകള്‍ വെളിച്ചമാണ് ബോധത്തിലേയ്ക്കുള്ള മാര്‍ഗ്ഗം തെളിയിക്കുന്ന വെളിച്ചം..
ഇവിടെയാണ് വളരെ ഇഫക്ടീവ് ആയ, ക്രിയാത്മകമായ രക്ഷാകര്‍തൃത്വത്തിന്റെ പ്രസക്തി. രക്ഷാകര്‍തൃത്വം ഒരു കുഞ്ഞിന്റെ വ്യക്തിത്വരൂപീകരണത്തില്‍ ബൃഹത്തായ ഒരു പങ്ക് വഹിക്കുന്നുണ്ടെന്നത് കൂടുതല്‍ മനസ്സിലാക്കാന്‍