7 Saturday
March 2026
2026 March 7
1447 Ramadân 18

ക്യു എല്‍ എസ് വാര്‍ഷികം

മുക്കം മണ്ഡലം ക്യു എല്‍ എസ് വാര്‍ഷിക സംഗമത്തില്‍ ഡോ.ജാബിര്‍ അമാനി പ്രഭാഷണം നടത്തുന്നു
മുക്കം: ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ 22-ാം വാര്‍ഷികവും പഠന സെമിനാറും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല നിര്‍വഹിച്ചു. പി എ ആസാദ് അധ്യക്ഷത വഹിച്ചു. മുക്കം മണ്ഡലത്തിലെ വിവിധ ക്യു എല്‍ എസ്സുകളിലെ ഇന്‍സ്ട്രക്ടര്‍മാരെ ആദരിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന സെക്രട്ടറി ശബീബ് പന്നിക്കോട്, ക്യു എല്‍ എസ് ജില്ലാ കണ്‍വീനര്‍ നവാസ് അന്‍വാരി, ഡോ. ഒ സി അബ്ദുല്‍കരീം, പി സി അബൂബക്കര്‍, ആബിദ് സുല്ലമി, നസീര്‍ ചെറുവാടി, ബഷീര്‍ മദനി, സാദിഖലി കൂളിമാട്, ഇഖ്ബാല്‍ സുല്ലമി പ്രസംഗിച്ചു. വെളിച്ചം പദ്ധതിയുടെ 9ാം ഘട്ട പ്രകാശനം എ എം സി അബ്ദുസ്സലാം നിര്‍വഹിച്ചു.
.
Back to Top