7 Saturday
March 2026
2026 March 7
1447 Ramadân 18

കോഴിക്കോട് സൗത്ത്, നോര്‍ത്ത്, കണ്ണൂര്‍ ജില്ലകളില്‍ എം എസ് എം ഹൈസെക്ക് സമ്മേളനങ്ങള്‍

കോഴിക്കോട് സൗത്ത് ജില്ല എം എസ് എം ഹൈസെക്ക് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: വിദ്യാഭ്യാസം മൂല്യച്യുതികള്‍ക്കും അവകാശ ധ്വംസനത്തിനുമെതിരെയുള്ള ആയുധമാവണമെന്ന് എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം -ഹൈസെക്- ആവശ്യപ്പെട്ടു. രാമനാട്ടുകരയില്‍ നടന്ന സമ്മേളനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൊല്‍ക്കത്ത അല്‍ജബര്‍ അക്കാദമി സ്ഥാപകനും ഗണിതവിഭാഗം തലവനുമായ ഡോ. റബീഉല്‍ ഇസ്്‌ലാം മുഖ്യാതിഥിയായിരുന്നു. ആസിഫലി കണ്ണൂര്‍, എം അഹമ്മദ്കുട്ടി മദനി, നൂര്‍ ജമീല, നവാസ് പാലേരി, സഹീര്‍ വെട്ടം, സുലൈമാന്‍ ഫാറൂഖി പ്ര‘ാഷണം നടത്തി. സമാപന സെഷനില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി, എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍, ജില്ലാ പ്രസിഡന്റ് നൗഷിര്‍ അലി കൊടിയത്തൂര്‍, കെ എന്‍ എം ജില്ലാ പ്രസിഡന്റ് മജീദ് സുല്ലമി, വി പി നൂറുദ്ദീന്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഉസ്മാന്‍, ഷാനവാസ് ചാലിയം, ജനീഷ് ഒളവണ്ണ, നദ നന്മണ്ട, സഫൂറ തിരുവണ്ണൂര്‍, നസീല്‍ ചാലിയം, പി ഫവാസ് പ്രസംഗിച്ചു. പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി നടത്തിയത്.

കണ്ണൂര്‍ ജില്ല ഹൈസെക് സമ്മേളനം
കണ്ണൂര്‍: മികച്ച കരിയര്‍ സാഹചര്യവും ധാര്‍മിക പശ്ചാത്തലവും ഉപയോഗപ്പെടുത്തി സാമുഹ്യ പ്രതിബദ്ധതയോടെ ജീവിക്കാനും വളരാനുമുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്ന് എം എസ് എം കണ്ണൂര്‍ ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം -ഹൈസെക്- ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ജസീന്‍ നജീബ് അധ്യക്ഷത വഹിച്ചു. പരിശീലകനും മനശ്ശാസ്ത്ര വിദഗ്ധനുമായ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹ്‌സിന പത്തനാപുരം, നൂര്‍ ജലീല, സുലൈമാന്‍ ഫാറൂഖി, റാഫി പേരാമ്പ്ര ക്ലാസ്സെടുത്തു. വിവിധ മത്സര വിജയികള്‍ക്ക് കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, എം എസ് എം ജില്ലാ പ്രസിഡണ്ട് ജസിന്‍ നജീബ്, സെക്രട്ടറി റബീഹ് മാട്ടൂല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സഹീര്‍ വെട്ടം, ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, ഫവാസ് കരിയാട്, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് സുഹാന ഇരിക്കൂര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ ജില്ല എം എസ് എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി  സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് നോര്‍ത്ത് ജില്ല ഹൈസെക് സമ്മേളനം
കൊയിലാണ്ടി: കോഴിക്കോട് നോര്‍ത്ത് ജില്ല എം എസ് എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം പുതുചരിതമെഴുതി സമാപിച്ചു. കാമ്പസുകളില്‍ അരാചകത്വവും അധാര്‍മികതയും വാഴുന്ന ഇക്കാലത്ത് ആദര്‍ശത്തിന്റെയും ധാര്‍മികതയുടെയും തണലില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നൂര്‍ ജലീല ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജന.സെക്രട്ടറി സഹീര്‍ വെട്ടം, റസാന്‍ നിസാമി, ബുഷ്‌റ നജാത്തിയ, നൂറുദ്ദീന്‍ കൊയിലാണ്ടി പ്രഭാഷണം നടത്തി.

കോഴിക്കോട് നോര്‍ത്ത് ജില്ല എം എസ് എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം നൂര്‍ ജലീല ഉദ്ഘാടനം ചെയ്യുന്നു.

Back to Top