കോഴിക്കോട് സൗത്ത് ജില്ല വെളിച്ചം ക്വിസ് മുക്കം മണ്ഡലം ജേതാക്കള്‍
കോഴിക്കോട് സൗത്ത് ജില്ല ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം ഗ്രാന്റ് ഫിനാലെ മത്സരത്തില്‍ സി എ സഈദ് ഫാറൂഖി പ്രസംഗിക്കുന്നു.
കോഴിക്കോട്: ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം ഒമ്പതാംഘട്ട ക്വിസ് ഗ്രാന്റ് ഫിനാലെയില്‍ മുക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച ബേബി ഫര്‍സാന, സുബൈദ ടി കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിറ്റി നോര്‍ത്ത് മണ്ഡലം (സല്‍മ പി, അസ്മ സി എ) രണ്ടാം സ്ഥാ നവും എലത്തൂര്‍ ഈസ്റ്റ് മണ്ഡലം (സാബിറ, സൈനബ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാഖാ, ഏരിയാ, മണ്ഡലം തലങ്ങളില്‍ വിജയികളായവരെ ഉള്‍പ്പെടുത്തിയാണ് ഗ്രാന്റ് ഫിനാലെ സംഘടിപ്പിച്ചത്. സി എ സഈദ് ഫാറൂഖി മുഖ്യാതിഥിയായി. വെളിച്ചം സംസ്ഥാന പരീക്ഷാ കണ്‍ട്രോളര്‍ ടി പി ഹുസൈന്‍ കോയ, ഐ എസ് എം സംസ്ഥാന ഭാരവാഹികളായ യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം അവാര്‍ഡുകള്‍ വിതരണം ചെയ് തു. ഗ്രാന്റ് ഫിനാലെ അബ്ബാസ് സുല്ലമി പൂനൂര്‍ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി റഫീഖ് ടി കെ, കണ്‍വീനര്‍ ജാനിഷ് വേങ്ങേരി, നസീം മടവൂര്‍, സര്‍ഫറാസ് സിവില്‍, നവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ദില്‍ഷാദ് ചാലിയം പ്രസംഗിച്ചു.
