8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കോഴിക്കോട് സൗത്ത് ജില്ല വെളിച്ചം കണ്‍വന്‍ഷന്‍

കോഴിക്കോട്: മാനവിക വികാസവും ശുദ്ധീകരണവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്ന പ്രക്രിയയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്നും മാനവികതയുടെ അനസ്യൂത വായനയാണ് ഖുര്‍ആന്‍ സമൂഹത്തില്‍ ഉണ്ടാക്കിയതെന്നും ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച വെളിച്ചം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി എടവണ്ണ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷയില്‍ കോഴിക്കോട് സൗത്ത് ജില്ലയില്‍ നിന്ന് റാങ്കുകള്‍ നേടിയ റസീന കടലുണ്ടി, സുബൈദ ചെറുവാടി, സീനത്ത്, എ ടി ഹാജറ കക്കാട്, നജ്മുന്നീസ കല്ലുരുട്ടി, ബുഷ്‌റ ഓമശ്ശേരി, എം ടി ഹാജറ, ഖദീജ അസീസ്, സുഹ്‌റാബി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ബാല വെളിച്ചം അവാര്‍ഡുകള്‍ സംസ്ഥാന സെക്രട്ടറി നസീര്‍ ചെറുവാടി വിതരണം ചെയ്തു. ഒന്നാംസമ്മാനം 10000 രൂപ റുസാബ് അബ്ദുല്ലയും രണ്ടാം സമ്മാനം 5000 രൂപ കെ സനയും ഏറ്റുവാങ്ങി. വെളിച്ചം ഒന്നാംസമ്മാനമായ 25000 രൂപയുടെ ക്യാഷ് അവാര്‍ഡ് കെ ജി ഷാഹിന ഏറ്റുവാങ്ങി. വെളിച്ചം സംസ്ഥാന പരീക്ഷ കണ്‍ട്രോളര്‍ ടി പി ഹുസൈന്‍ കോയ അധ്യക്ഷത വഹിച്ചു. വെളിച്ചം ജില്ലാ ചെയര്‍മാന്‍ മുര്‍ശിദ് പാലത്ത് പ്രഭാഷണം നടത്തി. സഫൂറ, ബാലന്‍ ഓമശ്ശേരി, കെ ദാസന്‍, ത്വാഹ ശരീഫ്, അഫ്താഷ് ചാലിയം, അന്‍വര്‍സാദത്ത്, നസീം മടവൂര്‍ പ്രസംഗിച്ചു.

 

 

വെളിച്ചം പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാംസമ്മാനം നേടിയ കെ പി ഷാഹിനക്കുള്ള ക്യാഷ് പ്രൈസ് സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി എടവണ്ണ കൈമാറുന്നു.

 

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x