15 Wednesday
July 2026
2026 July 15
1448 Mouharrem 29

കോഴിക്കോട് നടന്ന ഐ എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം മുന്‍ സംസ്ഥാന ജന.സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്യുന്നു.  പുല്‍വാമ ഭീകരാക്രമണം: പ്രധാനമന്ത്രി രാജ്യത്തോട്  മറുപടി പറയണം – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മറുപടി പറയണമെന്ന്  കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ കാവലാളുകളായ നാല്പതോളം ധീര ജവാന്‍മാരുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍ അവസരമൊരുക്കിയതാരായാലും മാപ്പര്‍ഹിക്കുന്നില്ല. ഇന്ത്യയുടെ സുരക്ഷാ ബാധ്യതയുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ സുരക്ഷാ അന്വേഷണ ഏജന്‍സികളും എന്തെടുക്കുകയായിരുന്നെന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മറ പിടിച്ച് രാജ്യവ്യാപകമായി കാശ്മീരികളെ വേട്ടയാടുന്ന സംഘ്പരിവാര്‍ ഭീകരതക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും നിര്‍ബന്ധിത ഹര്‍ത്താലുകളും ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എ അബ്ദുല്‍ അലി മദനി, എം അഹമ്മദ് കുട്ടി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, വി മുഹമ്മദ് സുല്ലമി, സുബൈര്‍ ആലപ്പുഴ, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി പി ഖാലിദ്, ഡോ. ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹ്്മാന്‍, ബി പി എ ഗഫൂര്‍, ഡോ.ജാബിര്‍ അമാനി, എം എം ബഷീര്‍ മദനി, ഡോ.ഫുക്കാര്‍ അലി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ അബ്ദുസ്സലാം മാസ്റ്റര്‍  പ്രസംഗിച്ചു.
Back to Top